
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ വിദ്യാഭ്യാസ പരിപാടികള്‍ക്ക് പ്രത്യേക പദ്ധതിയും സഹായവും. വിദ്യാര്‍ഥികള്‍ക്ക് സാമൂഹ്യ ആരോഗ്യ സമിതി, ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് എന്നിവ ഉള്‍പ്പെടെയുളള പദ്ധതികള്‍ പ്രഖ്യാപിച്ചു. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് സഹായവും ക്രിസോസ്റ്റത്തിന്റെ പേരില്‍ പ്രത്യേക ചെയറും പ്രഖ്യാപിച്ചു.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് 10 കോടി രൂപയാണ് വകയിരുത്തിയത്. എം.ജി സര്‍വ്വകലാശാലയില്‍ പ്രത്യേക മാര്‍ ക്രിസോസ്റ്റം ചെയറും പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് ടെലി ഓൺലൈൻ കൗൺസിലിങ് നൽകുന്നതിന് സ്ഥിരം സംവിധാനം. വെർച്വൽ, ഓഗ്മെൻറ് സംവിധാനം പഠനത്തിനായി ഉപയോഗപ്പെടുത്താൻ 10 കോടി രൂപ വകയിരുത്തും. കുട്ടികള്‍ക്ക് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സംവിധാനവും പ്രഖ്യാപിച്ചു.
നേരത്തെ പ്രഖ്യാപിച്ച 2 ലക്ഷം ലാപ്ടോപ് വിദ്യാർഥികൾക്ക് സമയബന്ധിതമായി നൽകും. പ്രതിഭാ പിന്തുണ പരിപാടി വിപുലമാക്കുന്നതിന് ഒരാള്‍ക്ക് ഒരു ലക്ഷം വെച്ച് 1500 പേര്‍ക്ക് സഹായം പുതിയ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പുനര്‍നിര്‍മാണത്തിന് പ്രത്യേക കമ്മീഷനും പ്രഖ്യാപിച്ചു. കുട്ടികളുടെ കലാവാസനകൾ പരിപോഷിപ്പിക്കുന്നതിന് സൃഷ്ടികള്‍ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുമെന്നും പറഞ്ഞു






