
തിരുവനന്തപുരം: പുതിയ നികുതി നിര്‍ദേശം ഇല്ലാത്ത ബജറ്റില്‍ റവന്യൂ കമ്മി 16,910.12 കോടി. ചെലവു ചുരുക്കാനും വരുമാനം കൂട്ടാനുള്ള പദ്ധതികൾ പ്രതിസന്ധിക്കു ശേഷം പ്രഖ്യാപിച്ചേക്കും. പ്രതിസന്ധിഘട്ടമാണെങ്കിലും ചെലവ് കുറയ്ക്കില്ല. അതേസമയം അനാവശ്യ ചെലവുകൾ കുറയ്ക്കും.
പ്രതിസന്ധി ഘട്ടത്തിൽ കടമെടുത്തായാലും നാടിനെ രക്ഷിക്കുമെന്ന നയം തുടരുമെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചമല്ലെന്നും കോവിഡ് കഴിഞ്ഞാല്‍ നികുതി നികുതിയേതര വരുമാനം വർധിപ്പിക്കുമെന്നും പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ ബജറ്റില്‍ പുതിയ നികുതി നിർദ്ദേശങ്ങള്‍ ഉണ്ടായിരുന്നില്ല.
ചരക്കു സേവന നികുതി നിയമത്തിൽ ജിഎസ്ടി കൗൺസിൽ ശുപാര്‍ശ ചെയ്ത ഭേഗഗതികൾ 2021ലെ കേന്ദ്ര ധനകാര്യ നിയമപ്രകാരം സിജിഎസ്ടി നികുതി നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. സമാന ഭേദഗതികൾ സംസ്ഥാന ജിഎസ്ടി നിയമത്തിലും വരുത്തും.






