
ജോഹന്നാസ് ബര്‍ഗ്: പണത്തട്ടിപ്പ് അഴിമതിയിലൂടെ പണാപഹരണവും നടത്തിയെന്ന ആരോപണത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ വ്യവസായിയുടെ സ്വത്ത് മരവിപ്പിച്ച് ദക്ഷിണാഫ്രിക്കന്‍ കോടതി. ഇന്ത്യന്‍ വംശജരായ ഗുപ്താ കുടുംബവും സഹായി ഇഖ്ബാല്‍ മീര്‍ ശര്‍മ്മയുടെയും വസ്തുവകകളാണ് മരവിപ്പിച്ചത്. അതുല്‍ ഗുപ്ത, രാജേഷ് ഗുപ്ത എന്നിവര്‍ക്കും അവരുടെ ഭാര്യ ചേതാലി, ആര്‍തി എന്നിവര്‍ക്കുമെതിരേ റെഡ്കോര്‍ണര്‍ നോട്ടീസും അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനും ദക്ഷിണാഫ്രിക്ക ഇന്റര്‍പോളിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അപ് മാര്‍ക്കറ്റ് ഏരിയയിലെ കൊട്ടാരം പോലുള്ള വീടും ഇതില്‍ പെടും. ഇന്‍വെസ്റ്റിഗേറ്റിംഗ് ഡയറക്ട്രേറ്റും നാഷണല്‍ പ്രോസിക്യൂട്ടിംഗ് അതോറിറ്റിയും ആണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്. മുന്‍ പ്രസിഡന്റ് ജേക്കബ് സുമയുമായുള്ള സൗഹൃദം മുതലാക്കി ബില്യണ്‍ കണക്കിന് റാന്‍ഡിന്റെ തട്ടിപ്പും അനധികൃത ഇടപാടുകളും നടത്തിയതായിട്ടാണ് കേസ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ സ്വത്തുക്കളെല്ലാം സര്‍ക്കാര്‍ കണ്ടുകെട്ടും. ഇവരുടെ സഹായി മീര്‍ ശര്‍മ്മ ജയിലിലാണ്. ഇയാളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച മാറ്റി വെച്ചിരുന്നു.
വ്യാജ സ്ഥാപനങ്ങള്‍ വഴി അനധികൃതമായി സമ്പാദിച്ച 12 ദശലക്ഷം ദക്ഷിണാഫ്രിക്കന്‍ റാന്‍ഡ് തട്ടിപ്പിനും അഴിമതിയ്ക്കും ഗുപ്തയ്ക്കും ശര്മ്മയ്ക്കുമെതിരേ കേസെടുത്തിട്ടുള്ളതായി ഐഡി വക്താവ് സിന്ധിസിവേ സെബോക പറഞ്ഞു. ഇവരെ രാജ്യത്ത് നിന്നും പുറത്താക്കാന്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്കും യുഎഇ യ്ക്കും കത്ത് നല്‍കിയിട്ടുണ്ട്. ഐസ്ലാന്റ്സൈറ്റ് എന്ന പേരിലുള്ള കമ്പനിയുടെ ഉടമകളാണ് നാലംഗ ഗുപ്താകുടുംബം.
ഇവരുടെ ഐസ്ലാന്റ് സൈറ്റ് എന്ന കമ്പനിയുടെയും ശര്‍മ്മയുടെ ന്യൂലാനേ കമ്പനി ഉള്‍പ്പെടെയുള്ള സ്വത്തുക്കളുടെ മേല്‍നോട്ടത്തിനായി ഒരാളെ കോടതി നിയോഗിക്കുകയും ചെയ്തു. കേപ്പ ടൗണിലെ കോണ്സ്റ്റാന്റിയയുടെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന 21 ദശലക്ഷം റാന്റ് മൂല്യമുള്ള കൂറ്റന്‍ ബംഗ്ളാവും ജോഹന്നാസ് ബര്‍ഗ്ഗിലെ 12 ദശലക്ഷം റാന്‍ഡ് മൂല്യം വരുന്ന എസ്റ്റേറ്റും ഇതില്‍ വരും.
യുഎഇ റജിസ്ട്രേഡ് കമ്പനിയായ ഇസ്സാര്‍ ഗ്ളോബലിന്റെ പേരിലുള്ള ശര്‍മ്മയുടെ ജോഹന്നാസ് ബര്‍ഗിലെ അപ്മാര്‍ക്കറ്റ് പ്രാന്തത്തെ സാന്റോണിലുള്ള 12 ദശലക്ഷം റാന്‍ഡ് മൂല്യം വരുന്ന കെട്ടിടവും 1.8 ദശലക്ഷം റാന്‍ഡ് മൂല്യം വരുന്ന മറ്റ് വസ്തുവകകളുമാണ് മരവിപ്പിച്ചിരിക്കുന്നത്. നെല്‍സണ്‍ മണ്ടേലയെ മോചിപ്പിച്ച 1990 ലാണ് ഗുപ്ത കുടുംബം ഇന്ത്യയിലെ സഹാരന്‍പൂരില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ എത്തിയത്. ഷൂവിന്റെ ഒരു ഷോറൂമിലൂടെ ബിസിനസ് തുടങ്ങിയ ഗുപ്ത പിന്നീട് ഐടി, ഖനനം, മാധ്യമരംഗം എന്നിവയിലൂടെ ബിസിനസ് ചെയ്ത് വളര്ന്നുകയറുകയായിരുന്നു.






