
തൃശൂർ : എക്സൈസ് പ്രത്യേക പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത സ്പിരിറ്റ് സാനിറ്റൈസറാക്കി ആശുപത്രികൾക്ക് വിതരണം ചെയ്തു. 1000 ലീറ്റർ സ്പിരിറ്റാണ് 1240 ലീറ്റർ സാനിറ്റൈസറാക്കി ജില്ലയിലെ പ്രധാന ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും എക്സൈസ് ഓഫിസ് സൗജന്യമായി നൽകിയത്.
കുട്ടനെല്ലൂരിലെ സ്വകാര്യ ഫാർമസ്യൂട്ടിക്കലിന്റെ സഹായത്തോടെയാണ് സ്പിരിറ്റിനെ സാനിറ്റൈസറാക്കി മാറ്റിയത്. കോടതി നടപടികൾക്കു ശേഷം ജില്ലാ ഭരണകൂടത്തിന്റെ ശുപാർശയിലാണ് എക്സൈസ് കമ്മിഷണർ സ്പിരിറ്റ് സാനിറ്റൈസർ ആക്കാൻ നിർദേശിച്ചത്.
കലക്ടർ എസ്.ഷാനവാസ് ഡപ്യൂട്ടി ഡിഎംഒ കെ.എൻ.സതീഷിന് സാനിറ്റൈസർ കൈമാറി.






