
ചെങ്ങന്നൂർ : ഹെൽമറ്റ് ധരിക്കാത്തതു ചോദ്യം ചെയ്തതിനു പൊലീസുകാരെ ഭീഷണിപ്പെടുത്തിയ വിദ്യാർഥി നേതാവ് കുടുങ്ങി. മറ്റൊരു യുവാവ് ഓടിച്ച സ്കൂട്ടറിനു പിന്നിലിരുന്നു വരികയായിരുന്ന ഇടതു വിദ്യാർഥി സംഘടനയുടെ ഏരിയ നേതാവ്
പോലീസ് തടഞ്ഞു നിർത്തിയതോടെ ഭീഷണി മുഴക്കുകയായിരുന്നു.
എന്നാൽ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ നേതാവിന് പണി കിട്ടി. തുടർന്ന് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശം നൽകി. 2 പേരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നു ദൃശ്യങ്ങളിൽ വ്യക്തമാണ്. സമൂഹമാധ്യമങ്ങളിൽ ദൃശ്യം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതെ സമയം പൊലീസുകാരൻ പരാതി നൽകിയിട്ടില്ല. എന്നാൽ ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്
വിദ്യാർഥി നേതാവിനോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിട്ടുള്ളത്.






