തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിക് വിഭാഗത്തില്‍പ്പെടാത്ത കരാര്‍ ജീവനക്കാരെയെല്ലാം ഒഴിവാക്കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
ഡിപ്ലോമാറ്റിക് വിഭാഗത്തിലുള്ളവരെ നിയമിക്കുന്നത് യുഎഇയുടെ വിദേശകാര്യമന്ത്രാലയമാണ്.ഡിപ്ലോമാറ്റിക് അല്ലാത്ത വിഭാഗങ്ങളിലുള്ള ജീവനക്കാരെയും ഇനി മുതല്‍ വിദേശകാര്യമന്ത്രാലയമായിരിക്കും നിയമിക്കുക.
അതേസമയം സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ മൊഴി നല്കിയ , യുഎഇ കോണ്‍സുല്‍ ജനറലായിരുന്ന ജമാല്‍ ഹുസൈന് അല്‍സാബിക്കെതിരെ നടപടി സ്വീകരിച്ചതായും സൂചനയുണ്ട്. ഡിപ്ലോമാറ്റിക് വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗസ്ഥരില്‍ ചിലരെ സ്ഥലം മാറ്റുകയും ചെയ്തു.

Comments