
ധാക്ക: കളിക്കളത്തില്‍ 'വിക്കറ്റിനോട്' രോഷം തീര്‍ത്ത ബംഗ്ലാാദേശ് ക്രിക്കറ്റ് താരം ഷാക്കീബ് അല്‍ ഹസനെ പിന്തുണച്ച് ഭാര്യ ഉമെ അഹമ്മദ് ശിശിര്‍. ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ വിവാദത്തിലായ താരത്തെ പിന്തുണച്ച് സോഷ്യല്‍മീഡിയയിലൂടെയാണ് അവര്‍ രംഗത്തെത്തിയത്.
വിഷയത്തിന്റെ ഗൗരവം മനസിലാക്കാതെ ഭര്‍ത്താവിനെ വില്ലനായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നതെന്നും അവര്‍ കുറിച്ചു. ഷാക്കീബിനെ വിമര്‍ശിക്കുന്നവര്‍ എന്നാല്‍ അംപയറുടെ തെറ്റായ തീരുമാനത്തെക്കുറിച്ച് മിണ്ടുന്നില്ല. അംപയറുടെ തീരുമാനങ്ങളാണ് പ്രധാന വിഷയം. ഇത് ഷാക്കീബ് അല്‍ ഹസനെതിരായ നീക്കമാണ്. അദേഹത്തെ വില്ലനായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. ഉമെ ആരോപിക്കുന്നു.
ധാക്ക പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് ഷാക്കീബ് അല്‍ ഹസന് അംപയറോട് തട്ടിക്കയറിയത്. അപ്പീല്‍ ചെയ്തിട്ടും അംപയര്‍ ഔട്ട് അനുവദിക്കത്തതിനെ തുടര്‍ന്നാണ് മുഹമ്മദന്‍ സ്പോര്‍ട്ടിങ് €ബ് ക്യാപ്റ്റനായ ഷാക്കീബിന് നിയന്ത്രണം വിട്ടത്. വിക്കറ്റില്‍ ചവിട്ടി രോഷം തീര്‍ത്ത താരം അംപയറോട് അതിരൂക്ഷ ഭാഷയില്‍ തര്‍ക്കിക്കുകയും ചെയ്തിരുന്നു.






