തൃശൂർ: 18 വയസ് തികയാത്തവർക്ക് മദ്യം വാങ്ങിനൽകിയാലും നിലവിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരിട്ട് കേസെടുക്കാൻ നിയമവകുപ്പില്ലെന്ന് എക്സൈസ് വകുപ്പ്. മദ്യം വാങ്ങാനുള്ള പ്രായപരിധി 23 വയസായി ഉയർത്തിയ സാഹചര്യത്തിൽ, മറ്റുള്ളവർ വാങ്ങിനൽകുന്നത് തടയാൻ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കണമെന്ന ആവശ്യത്തിനാണ് എക്സൈസ് വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്ത് നൽകിയ നിവേദനത്തിനുള്ള മറുപടിയിൽ ഡെപ്യൂട്ടി കമ്മീഷണറാണ് എക്സൈസിന് കേസെടുക്കാൻ അധികാരമില്ലെന്ന് അറിയിച്ചത്.
23 വയസിന് താഴെയുള്ളവർ മദ്യം കഴിക്കുന്നതും ഇവർക്ക് മദ്യം വിൽക്കുന്നതും 18 വയസിന് താഴെയുള്ളവർക്ക് മദ്യം നൽകുന്നതും കുറ്റകരമാണെന്ന് ഉത്തരവുകളുണ്ട്. എന്നാൽ മദ്യം നൽകുന്നവർക്കെതിരെ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരിട്ട് കേസെടുക്കാനോ നടപടി സ്വീകരിക്കാനോ നിലവിൽ നിയമം അധികാരം നൽകിയിട്ടില്ലെന്നും മറുപടിയിൽ പറയുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരാതികളുടെയും രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതും യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള ബോധവത്കരണവുമാണ് നിലവിൽ എക്സൈസ് വകുപ്പ് നടത്തിവരുന്നത്.

Comments