കൊച്ചി: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്ര ചെയ്ത അഞ്ച് പുരുഷ യാത്രക്കാർക്ക് സീറോ ടിക്കറ്റ് നൽകി പണം തട്ടിയെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ നടപടി. പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് മൂവാറ്റുപുഴ–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ വിജയനെതിരെയാണ് നടപടി ശുപാർശ ചെയ്തിരിക്കുന്നത്. സംഭവത്തിൽ വിജിലൻസ് വിഭാഗത്തിന് റിപ്പോർട്ട് നൽകി.
വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പിൽ ഇറങ്ങിയ രണ്ട് പുരുഷ യാത്രക്കാരുടെ ടിക്കറ്റ് ഇൻസ്പെക്ടർ പ്രിയേഷ് പോൾ പരിശോധിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. ഇരുവർക്കും സീറോ ടിക്കറ്റാണ് നൽകിയിരുന്നത്. യാത്രാക്കൂലി കണ്ടക്ടർക്ക് നൽകിയതായി യാത്രക്കാർ അറിയിച്ചു.
തുടർന്ന് ബസിനുള്ളിൽ നടത്തിയ പരിശോധനയിൽ മൂന്ന് പുരുഷ യാത്രക്കാർക്ക് കൂടി സീറോ ടിക്കറ്റ് നൽകിയതായി കണ്ടെത്തി. ഇവരും കണ്ടക്ടർക്ക് പണം നൽകിയതായി മൊഴി നൽകിയതോടെയാണ് നടപടി സ്വീകരിച്ചത്. വിജിലൻസ് വിഭാഗത്തിന് റിപ്പോർട്ട് നൽകിയതായും അധികൃതർ അറിയിച്ചു.

Comments