
കോഴിക്കോട്: തന്നോട് പറഞ്ഞ ഓഡിയോ ക്ലിപ്പില്‍ ബാഗില്‍ ഇട്ടു നടന്നു എന്ന് പറഞ്ഞത് പണം അല്ലെങ്കില്‍ പിന്നെ എന്താണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനോട് ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട്. പണം കൊടുത്തില്ല എന്നാണ് ബിജെപിയും കെ. സുരേന്ദ്രനും പറയുന്നത്. പണം വാങ്ങിയില്ലെന്ന് സി.കെ. ജാനവും പറയുന്നു. ഇനി സി.കെ. ജാനുവിന് പണം കൊടുത്തില്ലെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് പണം എന്തു ചെയ്തുവെന്നും പ്രസീത ചോദ്യമുയര്‍ത്തി.
ഇത്ര രഹസ്യമായി ബാഗിലിട്ട് നടന്നത് എന്താണെന്ന് ബിജെപിയം സുരേന്ദ്രനും വ്യക്തമാക്കണം. പൈസ കൈമാറി കിട്ടിയാല്‍ മാത്രമേ പത്രസമ്മേളനം നടത്തൂ എന്നാണ് സി.കെ. ജാനു പറഞ്ഞത്. ആ സമയത്താണ് ഇത് കൃഷ്ണദാസ് അറിയുമോ എന്ന് സുരേന്ദ്രന് ചോദിച്ചത്. രണ്ട് ദിവസമായി ബാഗിലിട്ട് നടക്കുകയാണ്. റികസ്കാണെന്നും സുരേന്ദ്രന് പറഞ്ഞതായും പ്രസീത പറഞ്ഞു.
അതേസമയം സിപിഎമ്മുമായോ പി.ജയരാജനുമായോ ഒരു ബന്ധവും ഉണ്ടായിട്ടില്ലെന്നും പ്രസീത വ്യക്തമാക്കി. തങ്ങളുടേത് ഒരു പട്ടികജാതി പ്രസ്ഥാനമായതിനാലാകാം ബിജെപി ഇതിലേക്ക് സിപിഎമ്മിനെ വലിച്ചിഴച്ചതെന്നും ശത്രുവായി കാണാനുള്ള വിമുഖത കൊണ്ടാകാം അങ്ങനെ പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.






