
തൊടുപുഴ: സമൂഹമാധ്യമങ്ങൾ വഴി വിഡിയോ കോള്‍ ചെയ്ത് നഗ്നത പ്രദര്‍ശിപ്പിക്കുകയും കോള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്യുന്നതായി പരാതി. സംഘത്തെ കുറിച്ച് സൈബർ സെൽ അന്വേഷണം തുടങ്ങി.
കോൾ ചെയ്യാൻ വ്യാജ ഐഡികളാണ് ഇവർ ഉപയോഗിക്കുന്നത്. ഫെയ്സ്ബുക്, വാട്സാപ് എന്നിവയിലൂടെ വിഡിയോക്കോൾ ചെയ്താണ് പണം തട്ടുന്നത്.
സ്ഥിരമായി മറ്റു ഓണ്‍ലൈന്‍ വഴിയുള്ള മറ്റ് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്ന സംഘങ്ങള്‍ തന്നെയാവാം ഇതിനു പിന്നിലെന്നാണ് സൈബർ വിദഗ്ധരുടെ വിലയിരുത്തൽ.നിരവധി പേർക്കാണ് ഇത്തരത്തിൽ പണം നഷ്ടമായത് എന്നാണ് വിവരം.






