
ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഗുജറാത്തിലെ ആരോഗ്യ വകുപ്പിന് 25 വിങ്ങര്‍ ആംബുലന്‍സുകൾ കൈമാറിയതായി റിപ്പോർട്ട്. ഗുജറാത്ത് ആരോഗ്യ വകുപ്പ് വിങ്ങര്‍ ആംബുലന്‍സിന്റെ 115 യൂണിറ്റാണ് ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ 25 എണ്ണമാണ് ആദ്യഘട്ടത്തിൽ കൈമാറിയിരിക്കുന്നത്. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്രയും വിങ്ങര്‍ ആംബുലന്‍സുകൾ ടാറ്റ ഒരുമിച്ച് നല്‍കിയിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം ഈ ആംബുലന്‍സുകള്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് ഒരുക്കിയിട്ടുള്ളത്. ആദ്യ ഘട്ടമായി എത്തിയ ഈ ആംബുലന്‍സുകള്‍ ഗുജറാത്തിലെ പ്രധാന നഗരങ്ങളിലെ ഉപയോഗത്തിനായാണ് വിനിയോഗിക്കുകയെന്നാണ് സൂചന. ടാറ്റ മോട്ടോഴ്സിന് ആംബുലന്‍സിനുള്ള ഓര്‍ഡറുകള്‍ ഗവണ്മെന്റ് ഇ-മാര്‍ക്കറ്റപ്ലേസ് മുഖേനയാണ് ലഭിക്കുന്നത്.
കരാര്‍ അനുസരിച്ച് വൈകാതെ തന്നെ അവശേഷിക്കുന്ന 90 ആംബുലന്‍സുകള്‍ ആരോഗ്യ വകുപ്പിന് കൈമാറുമെന്നാണ് സൂചനകള്‍. ആംബുലന്‍സുകള്‍ എ.ഐ.എസ് 125 സ്റ്റാന്റേഡ് പ്രകാരമായിരിക്കണം ഡിസൈന്‍ ചെയ്യാനെന്നാണ് ഓര്‍ഡറില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഡ്രൈവര്‍ പാര്ട്ടീഷന് സംവിധാനം ഉള്‍പ്പെടെ കോവിഡ് രോഗികളുമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ഈ ആംബുലന്‍സുകള്‍ നിർമിച്ചിട്ടുള്ളത്.






