
വയനാട് : മുട്ടില്‍ മരം കൊള്ളയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മാഫിയകളെ മരക്കച്ചവടക്കാരായി ചിത്രീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ ഇതിന് തയാറല്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്നും വി.ഡി സതീശന് വ്യക്തമാക്കി.വയനാട് മരം കൊള്ള നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാക്കള്‍.
ഇത്രയും വലിയ കൊള്ള നടന്നിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയാറാകുന്നില്ല. ഒരു വില്ലേജ് ഓഫീസര്‍ക്ക് എതിരെ മാത്രമാണ് നടപടി എടുത്തത്. മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞുള്ള കൊള്ളയില്‍ വില്ലേജ് ഓഫീസര്‍ക്ക് എതിരെ മാത്രം എങ്ങനെയാണ് നടപടി എടുക്കാന്‍ കഴിയുക എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഇത്രയും വലിയ കൊള്ള നടന്നിട്ടും ഭരണ നേതൃത്വവും ഉദ്യോഗസ്ഥരും അറി ഞ്ഞില്ല എന്ന് പറയുന്നത് വിശ്വസനീയമല്ല. മുഖ്യമന്ത്രി കൂടി അറിഞ്ഞു കൊണ്ടാണ് ഈ ഉത്തരവ് ഇറക്കിയത് എന്നതിന്റെ തെളിവാണ് അദ്ദേഹം ഈ കൊള്ളയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. നിയമത്തിലും ചട്ടത്തിലും ഭേദഗതി ചെയ്യാതെ സര്‍ക്കാറിന് എങ്ങനെയാണ് ചട്ടങ്ങളെ മറികടന്നു ഉത്തരവ് ഇറക്കാന്‍ കഴിയുക തെരഞ്ഞെടുപ്പ് സമയത്ത് ബുദ്ധിപൂര്‍വമാണ് ഒരു ഉത്തരവിലൂടെ വനം മാഫിയക്ക് സഹായം ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.






