
കോപ്പൻഹേഗൻ: യൂറോ കപ്പിൽ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞു വീണ ഡെന്മാര്ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ് ആശുപത്രി വിട്ടു. ഫിൻലൻഡിനെതിരായ മത്സരത്തിനിടെയാണ് താരം കുഴഞ്ഞു വീണത്. മൈതാനത്ത് വെച്ച് സി പി ർ നൽകിയാണ് അദ്ദേഹത്തെ രക്ഷിച്ചത്.
ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞു ഇപ്പോൾ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു. ഹെൽസിംഗോറിലെ പരിശീലന ക്യാമ്പിലെത്തി സഹതാരങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താരം വീട്ടിലേക്ക് മടങ്ങിയത്.
എറിക്സണിന് ഹാർട്ട്-സ്റ്റാർട്ടർ യന്ത്രം ഘടിപ്പിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദയ സ്തംഭനം തടയാനുള്ള ചെറിയ ഇലക്ട്രോണിക് യന്ത്രമാണ് ഘടിപ്പിക്കുക. ഹൃദയതാളം നിലച്ചുപോകാതിരിക്കാനാണിത്.






