കോഴിക്കോട് : കോണ്‍ഗ്രസിലും ഇനി കണ്ണൂര്‍ ശൈലി. ബ്രണ്ണന്‍ കോളജ് വിവാദത്തില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന് നേടിയത് തുടക്കത്തില്‍ മുന്‍ അധ്യക്ഷന്മാര്ക്കൊന്നും ലഭിച്ചിട്ടില്ലാത്ത വാര്‍ത്താ പ്രാധാന്യവും.
തന്റെ ശക്തിയും ദൗര്ബല്ല്യവുമായ കണ്ണൂര്‍ ശൈലിയെ എതിര്‍ത്ത ഇരുഗ്രൂപ്പുകളുടേയും പിന്തുണ തേടാന്‍ കെ.സുധാകരന് ബ്രണ്ണന്‍ പോര് തുണയായി. കണ്ണൂര്‍ ആക്രമരാഷ്ട്രീയത്തില് 2010 നു ശേഷം സുധാകരന്റെ സംഘടനാ പ്രവര്‍ത്തന രീതിയില്‍ മാറ്റംവന്നെന്ന് എതിരാളികള്‍പോലും സമ്മതിക്കും. പക്ഷേ, വാക്കിലും ശരീരഭാഷയിലും പിന്തുടരുന്നത് കണ്ണൂര്‍ ശൈലിതന്നെ.
കോണ്‍ഗ്രസ് രീതിക്ക് യോജിച്ചതല്ല ഈ ശൈലിയെന്നായിരുന്നു ഗ്രൂപ്പുകളുടെ നിലപാട്. ഇതു പറഞ്ഞാണ് ഇരുഗ്രൂപ്പുകളും സുധാകരന്റെ സ്ഥാനാരോഹണത്തെ തടയാന്‍ ശ്രമിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ അടിവേരിളകിയതോടെ സുധാകരന്റെ ശൈലി തന്നെയാണു കരകയറാന്‍ അനുയോജ്യമെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്‍ഡ്. വിവാദ പ്രസ്താവനകളില്‍ കുടുങ്ങരുതെന്ന ഉപദേശത്തോടെയാണ് അദ്ദേഹത്തെ രാഹുല്‍ തീരുമാനം അറിയിച്ചതും.
ബി.ജെ.പിയോട് മൃദുസമീപനമെന്ന സി.പി.എം. ആരോപണത്തെ തള്ളിയായിരുന്നു സുധാകരന്റെ തുടക്കം. പക്ഷേ, സി.പി.എമ്മാണു മുഖ്യശത്രുവെന്ന നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. ഇതോടെ സുധാകരന് അതേ നാണയത്തില്‍ മറുപടി നല്കാന് സി.പി.എമ്മും തീരുമാനിക്കുകയായിരുന്നു.
ഇതേതുടര്‍ന്നാണു വെള്ളിയാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന് മറുപടി നല്കാന് പിണറായി സമയം കണ്ടെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷനെ പരിഗണിക്കാത്ത പതിവ് ശൈലി പിണറായിക്ക് മാറ്റേണ്ടിവന്നതോടെ സുധാകരന്റെ കടന്നുവരവ് സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയവുമായി. കണ്ണൂര്‍ ശൈലിയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നു സുധാകരന് പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹത്തെ മുളയിലേ നുള്ളുകയെന്ന നിലപാടിലാണു സി.പി.എം. നേതൃത്വം. സുധാകരന്റെ കണ്ണൂര്‍ ശൈലി മലബാറിനു പരിചിതമാണെങ്കിലും സംസ്ഥാന തലത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുമെന്ന സന്ദേഹത്തിലായിരുന്നു കോണ്‍ഗ്രസ്.
കെ.പി.സി.സി. മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പൂര്‍ണമായി അവഗണിക്കുന്ന നിലപാട് സ്വീകരിച്ച പിണറായി പക്ഷേ, സുധാകരന്റെ കടന്നുവരവില്‍ അപകടം മണത്തു. പതിവില്‍നിന്നു വ്യത്യസ്തമായുള്ള കോണ്‍ഗ്രസ് അധ്യക്ഷന്റെ തിരിച്ചടിശൈലിയില് പ്രവര്‍ത്തകര്‍ ആവേശത്തിലുമാണ്. അതേസമയം, നേതൃതലത്തിലെ വാക്പോര് സംഘര്‍ഷമായി രൂപപ്പെട്ടാല്‍ സംഘടനാ സംവിധാനം തകര്‍ന്ന കോണ്‍ഗ്രസിനു കണ്ണൂരിലടക്കം പിടിച്ചുനില്ക്കാന് ഏറെ പണിപ്പെടേണ്ടിയുംവരും. നിലവിലെ മരംകൊള്ള അടക്കമുള്ള വിവാദങ്ങള്‍ക്കു മേല്‍ ബ്രണ്ണന്‍ പോര് കനത്തത് സര്‍ക്കാറിനും ആശ്വാസമായി. തുടര്‍ദിവസങ്ങളില്‍ ഇരുപക്ഷവും ആക്രമരാഷ്ട്രീയത്തിന്റെ സാക്ഷ്യവുമായി രംഗത്തുവരുമെന്നാണു സൂചന. സുധാകരനും പിണറായിയും തമ്മില്‍ ഏറ്റുമുട്ടിയതോടെ ബി.ജെ.പി. കളത്തിനു പുറത്തുമായി.
ജിനേഷ് പൂനത്ത്

Comments