
ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കില്ലെന്നും നാളെ പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യാഴാഴ്ച നടത്തുമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ്. മല്ലികാർജുൻ ഖാർഗെ- രാഹുൽ ഗാന്ധി കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അരമണിക്കൂർ ചർച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്തിയില്ലെന്നാണ് സൂചന.ഹൈക്കമാൻഡ് ഒറ്റപ്പേരിലേക്ക് എത്തിയെന്നാണ് ലഭിക്കുന്ന വിവരം.ഫലംവന്ന് പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിൽ ഘകടകക്ഷികൾക്കിടയിലും പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും അതൃപ്തി പുകയുന്നതിനിടെയായിരുന്നു നിർണായക യേഗം.
കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കേരളത്തിലേക്ക് പുറപ്പെട്ടില്ല. ഡൽഹിയിൽ തുടരുന്നു. ദീപാദാസ് മുൻഷി കേരളത്തിലേക്കെത്തി ചർച്ചകൾ നടത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്ന് തന്നെ മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാകുമെന്ന വിവരങ്ങളുണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കൂ എന്നാണ് നിലവിലെ വിവരം. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച നടത്തിയിരുന്നു.






