
കൊച്ചി: അനിയന്ത്രിതമായ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം. രാവിലെ 11 മണിക്ക് ആരംഭിച്ച സമരം 15 മിനിറ്റ് നീണ്ടുനിന്നു. വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടാണ് പ്രതിഷേധം. ട്രേഡ് യൂണിയന് സംഘടനകളും പോഷക സംഘടനകളും റോഡ് ഉപരോധിച്ചാണ് സമരം നടത്തിയത്.
സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും സമരം നടന്നു. പലയിടങ്ങിലും യാത്രക്കാര്‍ സമരത്തോട് സഹകരിച്ചുവെങ്കിലും പ്രതിഷേധവുമുയര്‍ന്നു. കൊച്ചിയിലാണ് പ്രധാനമായും പ്രതിഷേധമുയര്‍ന്നത്. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധമുണ്ടെങ്കിലും റോഡ് തടയുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് യാത്രക്കാര്‍ പ്രതികരിച്ചു.
വാക്സിന് എടുക്കുന്നതിനും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കും പോകുന്നവരെ റോഡില്‍ തടഞ്ഞുവയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഒരു വിഭാഗം യാത്രക്കാരുടെ പ്രതികരണം. സമരക്കാരുമായി യാത്രക്കാര്‍ വാക്കുതര്ക്കമവുമുണ്ടായി. വാഹനങ്ങളുടെ ഹോണ്മുഴക്കിയാണ് ചില യാത്രക്കാര്‍ പ്രതിഷേധിച്ചത്. പോലീസ് ഇടപെട്ടാണ് ്രപശ്നം പരിഹരിച്ചത്.
എന്നാല്‍ തിരുവനന്തപുരത്ത് സമരത്തോട് യാ്രതക്കാര് സഹകരിക്കുകയും ചെയ്തു. ചക്രസ്തംഭന സമരം അവസാനിച്ചശേഷമാണ് വാഹനങ്ങളെ കടന്നുപോകാന്‍ അനുവദിച്ചത്.






