കൊച്ചി: കമ്പനിക്കെതിരേ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തിയെന്നാരോപിച്ചു പി.ടി. തോമസ് എം.എല്‍.എയ്ക്കെതിരേ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്കി കിറ്റെക്സ് കമ്പനി. എം.എല്‍.എ. ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കിറ്റെക്സ് കമ്പനി എം.ഡി. സാബു എം. ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആരോപണങ്ങള്‍ തെളിയിക്കാന്‍ തക്ക രേഖകള്‍ പുറത്തുവിടാന്‍ ഏഴുദിവസം സാവകാശം നല്‍കിയിരുന്നു. ആരോപണം ഏഴുദിവസങ്ങള്‍ക്കുള്ളില്‍ തെളിയിച്ചാല്‍ 50 കോടി രൂപ നല്‍കാമെന്ന് കമ്പനി എം.ഡി. നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ അനുവദിച്ച സമയം കഴിഞ്ഞു. തുടര്‍ന്നാണ് മാനനഷ്ടത്തിന് കേസുകൊടുക്കാന്‍ തീരുമാനിച്ചതെന്ന് സാബു എം. ജേക്കബ് പറഞ്ഞു.
അഞ്ച് ആരോപണങ്ങള്‍ ആയിരുന്നു പി.ടി. തോമസ് ഉന്നയിച്ചത്. 2010-12 കാലയളവില്‍ തിരുപ്പൂരില്‍ പ്രവര്‍ത്തിച്ചിരുന്ന 150 ബ്ളീച്ചിങ്, ഡൈയിംഗ് യൂണിറ്റുകള്‍ രാസമാലിന്യങ്ങള്‍ പുറന്തള്ളുന്നുവെന്നതിന്റെ പേരില്‍ മദ്രാസ് ഹൈക്കോടതിയും സുപ്രീംകോടതിയും ചേര്‍ന്ന് അടച്ചുപൂട്ടിയതില്‍ നാല് യൂണിറ്റുകള്‍ കിറ്റെക്സിന്റെ ആയിരുന്നെന്നും ഈ യൂണിറ്റുകള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കിഴക്കമ്പലത്ത് സ്ഥാപിക്കുകയും അതില്‍ നിന്നുള്ള മാലിന്യങ്ങള്‍ കടമ്പ്രയാറിലേക്ക് ഒഴുക്കുന്നുവെന്നുമാണ് പി.ടി.തോമസ് ആരോപിച്ചത്. ഇതിനൊപ്പം തിരുപ്പൂരില്‍ അടച്ചുപൂട്ടിയതടക്കം തെക്കേ ഇന്ത്യയിലെ നിരവധി യൂണിറ്റുകളിലെ തുണി ഡസന്‍ കണക്കിന് ലോറികളില്‍ ദിവസവും കിഴക്കമ്പലത്തുകൊണ്ടുവന്ന് ബ്ളീച്ചിങും ഡൈയിംഗും നടത്തി തിരിച്ചുകൊണ്ടുപോകുന്നുവെന്നും പി.ടി.തോമസ് ആരോപിച്ചിരുന്നു.
1995 ല്‍ സ്ഥാപിച്ച് കിറ്റെക്സ് എല്ലാ ലൈസന്‍സുകളോടെയും ആണ് പ്രവര്‍ത്തിച്ചുവരുന്നതെന്ന് സാബു എം. ജേക്കബ് പറഞ്ഞു. കിറ്റെക്സിന് തിരുപ്പൂരില്‍ ബ്ളീച്ചിങ്, ഡൈയിംഗ് യൂണിറ്റുകള്‍ ഉണ്ടായിട്ടില്ല. 150 യൂണിറ്റുകള്‍ പൂട്ടിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകള്‍ പി.ടി. തോമസിന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. തിരുപ്പൂരില്‍ പൂട്ടിയെന്ന് പറയുന്ന കിറ്റെക്സിന്റെ നാലു യൂണിറ്റുകള്‍ കിഴക്കമ്പലത്തു കൊണ്ടുവന്ന് സ്ഥാപിച്ചതിന് തെളിവു ഹാജരാക്കാനും കഴിഞ്ഞിട്ടില്ല.
ദക്ഷിണേന്ത്യയില്‍നിന്ന് ദിവസേന ഡസന്‍ കണക്കിനു ലോറികള്‍ കിഴക്കമ്പലത്തു വരുന്നുണ്ടെങ്കില്‍ സെയില്‍ടാക്സിന്റെയും ലോറികള്‍ ചെക്ക് പോസ്റ്റ് കടന്നുവരുന്നതിന്റെയോ രേഖകള്‍ കാണിക്കാനായിട്ടില്ല. കടമ്പ്രയാറിലെ രാസമാലിന്യങ്ങള്‍ പരിശോധിച്ച കമ്പനിയില്‍നിന്ന് മാലിന്യം തള്ളുന്നുവെന്ന് തെളിയിക്കാനും കഴിഞ്ഞിട്ടില്ല. ആരോപണങ്ങള്‍ ശുദ്ധ അസംബന്ധവുമാണെന്ന് സാബു എം. ജേക്കബ് പറഞ്ഞു.
അതേസമയം ആരോപണങ്ങളില്‍ ഉറച്ചു നില്ക്കുന്നതായിട്ടാണ് പിടിതോമസ് എംഎല്‍എ യുടെ പ്രതികരണം. കുടിവെള്ള സ്രോതസ്സായ കടമ്പ്രയാര്‍ കിറ്റെക്സില്‍ നിന്നുള്ള മാലിന്യം തള്ളി മലിനമാക്കപ്പെടുന്നു എന്ന് ചീഫ് എന്‍വയോണ്‍മെന്റ് എഞ്ചിനീയറുടെ റിപ്പോര്‍ട്ടുണ്ട്. നിയമങ്ങള്‍ പാലിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന ഉടമയുടെ വാദം റ്റൊണെന്ന് പരിസ്ഥിതി മലിനീകരണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തനിക്കെതിരേ ട്വന്റി20 സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് കൊണ്ടുള്ള പ്രതികാരമാണ് ചെയ്യുന്നതെന്ന ആരോപണത്തിന് അടിസ്ഥാനമില്ല. എംഎല്‍എ ആയിരുന്ന കഴിഞ്ഞ ടേമിലും ഇതേ ആരോപണം ഉന്നയിച്ചതാണെന്നാണ് പി.ടി. മതാമസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കിറ്റെക്സ് കമ്പനി അടച്ചുപൂട്ടാനുള്ള നീക്കമല്ല താന്‍ നടത്തുന്നത് മറിച്ച് രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ചും പ്രകൃതിയെ മലിനപ്പെടുത്താതെയും കമ്പി പ്രവര്‍ത്തിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കടമ്പ്രയാര്‍ വലിയതോതില്‍ മലിനപ്പെടുന്നതായി ദേശീയ ഹരിതട്രിബ്യൂണല്‍ കണ്ടെത്തിയിട്ടുണ്ട്.
കിറ്റെക്സ് എംഡി ഉന്നയിച്ച അഞ്ചു ചോദ്യങ്ങള്‍ക്കും മറുപടിയായി തന്റെ പക്കല്‍ രേഖകള്‍ ഉണ്ട്. ജനപ്രതിനിധി എന്ന നിലയില്‍ താന്‍ ഉച്ചയിച്ച ചോദ്യങ്ങളെ 50 കോടിയുടെ വലിപ്പം കാട്ടി ലളിതമാക്കാന്‍ നോക്കേണ്ട. ഈ അമ്പതുകോടി അടക്കമുള്ള തുക വരുന്നത് തന്നെ തെറ്റായ മാര്ഗ്ഗങ്ങളിലൂടെയാണെന്നതിനാല് അതെനിക്ക് വേണ്ട. നാട്ടിന്പുറത്തു നടക്കുന്ന പന്തയമല്ല, ജീവല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാതെ വന്‍ തുകയുടെ മത്സരത്തിലേക്ക് അതിനെ വഴി തിരിച്ചുവിടുന്നത് ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത് തുടരാനാണ്. - പി.ടി. തോമസ് പറഞ്ഞു.

Comments