
കൊച്ചി: 'എന്നാല്‍ അനുഭവിക്ക്' എന്ന മോശം പെരുമാറ്റം വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കെ മുമ്പും സമാന ഇരയ്ക്ക് സമാനമായ അനുഭവം വനിതാകമ്മീഷന് അദ്ധ്യക്ഷയില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. രണ്ടു വര്‍ഷം മുമ്പ് പരാതിയുമായി ചെന്നപ്പോള്‍ ജോസഫൈന് പ്രതികരിച്ചത് 'പരാതിയുണ്ടേല്‍ പോയി കേസു കൊടുക്കാന്‍' ആയിരുന്നു. ജോസഫൈന്റെ പ്രതികരണം വന്‍ വിവാദം ഉയര്‍ത്തിവിട്ട സാഹചര്യത്തിലാണ് 2019 ല്‍ സമീപിച്ചപ്പോഴും അതേ പരാതിക്കാരിക്ക് കിട്ടിയ മറുപടിയുമായി ബന്ധുക്കള്‍ രംഗത്ത് വന്നിരിക്കുന്നത്.
വനിതാക്കമ്മീഷനില്‍ നിന്നും മോശം പ്രതികരണത്തിന് ഇരയായ ലുബിന മുമ്പ് രണ്ടു തവണയോളം ഭര്ത്തൃകുടുംബത്തിനെതിരേ പീഡന പരാതിയുമായി അദാലത്ത് നടക്കുമ്പോള്‍ വനിതാകമ്മീഷന് മുന്നില്‍ എത്തിയിരുന്നു. അന്നും പ്രശ്നം പരിഹരിക്കാന്‍ വനിതാക്കമ്മീഷന് മുമ്പോട്ട് വന്നില്ലെന്ന് മാത്രമല്ല പരാതിക്കാരിയെ ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് ഇവര്‍ പറയുന്നത്. പരാതിയില്‍ എതിര്‍കക്ഷിയെ വിളിപ്പിക്കുക പോലും ചെയ്തില്ല.
രണ്ടര വയസ്സുള്ളപ്പോള്‍ തന്നെ പിതാവിനെ നഷ്ടമായ ലുബിനയെ മാതാവ് 18 ാം വയസ്സില്‍ വിവാഹം ചെയ്തയച്ചു. ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയതിന് പിന്നാലെ സത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്തൃമാതാപിതാക്കള്‍ പീഡനം ആരംഭിച്ചു. ഇക്കാര്യത്തിലാണ് പരാതിയുമായി ലുബീന പോയത്. എന്നാല്‍ കമ്മീഷന് പ്രശ്നത്തില്‍ ഇടപെടാന്‍ കൂട്ടാക്കാതെ ഇറക്കി വിട്ടതായിട്ടാണ് ഇവര്‍ പറയുന്നത്. ഭര്‍ത്തൃകുടുംബത്തിലെ പീഡനം മൂലം നാട്ടുകാര്‍ ഇടപെട്ട് മാതാവ് തിരിച്ചു വിളിച്ചു കൊണ്ടുവരികയും ഇവര്‍ ഇപ്പോള്‍ ഒന്നരസെന്റ് സ്ഥലത്തെ വീട്ടില്‍ കഴിയുകയുമാണ്.
2018 ല്‍ ഭര്ത്തൃകുടുംബത്തിന്റെ പീഡനം മൂലം മകളെ തിരികെ കൊണ്ടുവരാന്‍ മാതാവ് ചെന്നിരുന്നു. എന്നാല്‍ കാണാന്‍ അനുവദിച്ചില്ല എന്ന് മാത്രമല്ല ഇനിയൊരിക്കലും കാണാന്‍ ശ്രമിക്കില്ല എന്ന് എഴുതി വാങ്ങുകയും ചെയ്തതായി ബന്ധുക്കള്‍ പറയുന്നു. പിന്നീടാണ് ഇവര്‍ വനിതാകമ്മീഷനില്‍ പരാതിയുമായി എത്തിയത്. എന്നാല്‍ ഒരു ഫലവും ഉണ്ടായില്ല. വനിതാകമ്മീഷന് മുന്നില്‍ രണ്ടു തവണ എത്തിയപ്പോഴും ഇറക്കിവിടുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് മയമില്ലാത്ത രീതിയില്‍ വീണ്ടും പ്രതികരിച്ചത്. 'ഭര്‍ത്താവ് തല്ലുന്നതു പൊലീസിലറിയിച്ചില്ലേ' എന്ന ചോദ്യത്തിന് ഇല്ലെന്നു മറുപടി പറഞ്ഞപ്പോള്‍, എന്നാല്‍ പിന്നെ അനുഭവിച്ചോളാന്‍ വനിതാകമ്മീഷന് ധാര്‍ഷ്ട്യത്തോടെ മറുപടി പറഞ്ഞത്.






