
തിരുവനന്തപുരം: ഗാര്‍ഹിക പീഡന പരാതിയില്‍ പരാതിക്കാരിയോട് വനിതാ കമ്മീഷന് അധ്യക്ഷ മോശമായി പെരുമാറിയ സംഭവത്തില്‍ ജോസഫൈനോട് ക്ഷമിച്ച് ഡിവൈഎഫ്ഐ. സിപിഎം കേന്ദ്രക്കമ്മറ്റിയംഗം കൂടിയായ ജോസഫൈനെ മാറ്റണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ചേരാനിരിട്ടെ ജോസഫൈന് മാറേണ്ടതില്ലെന്ന നിലപാടുമായ ഡിവൈഎഫ്ഐ.
സംഭവത്തില്‍ വനിതാ കമ്മീഷന് അധ്യക്ഷ ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചെന്നാണ് ഡിവൈഎഫ്ഐ നിലപാട്. പുനര്‍ ചിന്ത നടത്തിയപ്പോള്‍ അങ്ങിനെ പറയേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നതായും തന്റെ വാക്കുകള്‍ ആ സഹോദരിക്ക് ഏതെങ്കിലും രീതിയില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ജോസഫൈന് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതോടെയാണ് വനിതാക്കമ്മീഷന് അദ്ധ്യക്ഷയെ പിന്തുണച്ച് ഡിവൈഎഫ്ഐ രംഗത്ത് വന്നത്.
വനിതാ കമ്മീഷന് അധ്യക്ഷയുടെ ഭാഗത്ത് നിന്ന് അത്തരം പരാമര്‍ശം വരാന്‍ പാടില്ലായിരുന്നെന്നും എന്നാല്‍ ഇതിനേക്കാള്‍ നിലവില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം സ്ത്രീധനം എന്ന പ്രശ്നമാണെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീം പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയില്‍ ജോസഫൈന് നടത്തിയ പ്രതികരണം വ്യാപകമായി വിമര്‍ശനം വിളിച്ചു വരുത്തിയിരുന്നു. ആരോടും പരാതി പറഞ്ഞിട്ടില്ലേല്‍ പിന്നെ അനുഭവിച്ചോളൂ എന്നായിരുന്നു ജോസഫൈന്റെ പ്രതികരണം. പരാമര്‍ശം വിവാദമായതോടെ അക്കാര്യത്തില്‍ പിന്നീട് ജോസഫൈന് വിശദീകരണം നല്കി.
പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് പ്രകടിപ്പിച്ചത് എന്നായിരുന്നു ജോസഫൈന് പറഞ്ഞത്. ഒരു മാതാവിന്റെ കരുതലില്‍ നിന്നുകൊണ്ടാണ് സംസാരിച്ചതെന്നും പറഞ്ഞു. പരാതിപ്പെട്ട സ്ത്രീയോടു മോശമായി പെരുമാറിയിട്ടില്ലെന്നും എല്ലായിടത്തും വനിതാ കമ്മിഷനു പെട്ടെന്ന് ഓടിയെത്താനാവില്ല. അതുകൊണ്ടാണ് പൊലീസില്‍ പരാതിപ്പെടാന്‍ പറഞ്ഞതെന്നും പറഞ്ഞു. തികഞ്ഞ ആത്മാർഥതയോടെയാണ് പൊലീസിൽ പരാതിപ്പെടാൻ ആവശ്യപ്പെട്ടതെന്നും ജോസഫൈൻ പറഞ്ഞു.
ചാനല്‍ ചര്‍ച്ചയ്ക്കിടെ എറണാകുളത്ത് നിന്നും വിളിച്ച ലെബീന എന്ന സ്ത്രീയ്ക്കായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്ന് പരാതി പറഞ്ഞപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിച്ചപ്പോള്‍ ഒരിടത്തും പരാതി നല്‍കിയിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ എന്ന മറുപടി പറഞ്ഞത്.
പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും ആശ്രയമാകേണ്ട ഒരു വനിതാ കമ്മീഷന് ഈ രീതിയില്‍ ഒരിക്കിലും പെരുമാറരുതെന്നും ജോസഫൈനെ ഈ സ്ഥാനത്ത് നിന്നും മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നും ആയിരുന്നു നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.






