
ദുബൈ: മാഡം ടുസോഡ്സ്' മ്യൂസിയം ദുബൈയിലെത്തുന്നു. ഈ വർഷം അവസാനത്തോടെയാണ് ബ്ലൂവാട്ടേഴ്സ് ദ്വീപിൽ ഇതിന്റെ പ്രദർശനമൊരുങ്ങുക. പ്രദർശനത്തിനെത്തുന്നവയിൽ ഹോളിവുഡിലെയും ബോളിവുഡിലെയും പ്രധാനതാരങ്ങളുടെ പ്രതിമകളുണ്ടാകും.
സന്ദർശകർക്ക് 'ലോകനേതാക്ക'ളുടെ മുന്നിൽ പ്രസംഗിക്കാനും 'രാജ്ഞി'ക്കൊപ്പം ഇരുന്ന് ചായ കുടിക്കാനും 'സൽമാൻ ഖാനൊ'പ്പം ഓട്ടോയിൽ സഞ്ചരിക്കാനും എല്ലാം സൗകര്യമുണ്ടാകും. ആഗോള തലത്തിലെ 60 താരങ്ങളുടെ പ്രതിമകളാണ് പ്രദർശനത്തിനുണ്ടാവുക.
1835ൽ ലണ്ടനിലാണ് മാഡം ടുസോഡ്സ് ആദ്യമായി പ്രദർശിപ്പിക്കപ്പെടുന്നത്. പ്രശസ്ത ശിൽപി മേരി ടുസോഡ്ന്റെ പേരിലാണ് പ്രദർശനം അറിയപ്പെടുന്നത്.






