
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടരുന്ന കര്‍ഷരോട് സമരം അവസാനിപ്പിക്കാന്‍ ആവശ്യമുയര്‍ത്തി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. കാര്‍ഷിക നിയമളിലെ വ്യവസ്ഥകളില്‍ തുറന്ന ചര്‍ച്ചയ്ക്ക് കേന്ദ്രം തയാറാണെന്ന് വ്യക്തമാക്കിയാണ് വീണ്ടും കൃഷിമന്ത്രിയുടെ ആഹ്വാനം.
കര്‍ഷകരുടെ പ്രക്ഷോഭം എട്ടാം മാസത്തിലേക്ക് കടന്നതിന പിന്നാലെയാണ് കേന്ദ്രമന്ത്രി ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്.
തലസ്ഥാന നഗരിയായ ഡല്‍ഹിയുടെ പരിസര പ്രദേശങ്ങളില്‍ പ്രഷോഭവുമായി കര്‍ഷകര്‍ തുടരുകയാണ്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും, താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ക ര്‍ഷക സമരം തുടരുന്നത്. കര്‍ഷകരുമായി കേന്ദ്രം 11 ഘട്ടമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.






