
ജനപ്രിയ ഡേറ്റിംഗ് ആപ്ലിക്കേഷന്‍ ടിന്ററിന്റെ എല്ലാ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കും ജൂലൈ വരെ സൗജന്യ മാനസികാരോഗ്യ തെറാപ്പി സെഷനുകള്‍ നല്കുന്നു. രണ്ട് സൗജന്യ സെഷനുകളിൽ എട്ട് ഭാഷകളിലായി ലൈസന്‍സുള്ള തെറാപ്പിസ്റ്റുകൾ ഇതിനായി ഉണ്ടായിരിക്കുമെന്ന് ടിന്റര്‍ ഇന്ത്യ പറഞ്ഞു. ഈ സേവനങ്ങള്‍ തുടർന്നും ആവശ്യമുണ്ടെങ്കില്‍ ഡിസ്ക്കൗണ്ട് നിരക്കില്‍ ഈ രണ്ട് സെഷനുകള്‍ ഡിസംബര്‍ വരെ ഉപയോഗിക്കാം. വീഡിയോ, ചാറ്റ് അല്ലെങ്കില്‍ കോള്‍ എന്നിവയിലൂടെ ഇത് ആകാമെന്നും ടിന്റര്‍ വ്യക്തമാക്കി.
ആപ്പ് വഴി നിലവിലുള്ളതും പുതിയ അംഗങ്ങള്‍ക്കും സൗജന്യ ആക്സസ് നല്‍കുന്നതിന് ജനപ്രിയ ആപ്ലിക്കേഷന്‍ വിസിറ്റ് ഹെല്‍ത്തിനെ ടിന്റര്‍ പങ്കാളികളാക്കിയിട്ടുണ്ട്. വിസിറ്റ് ഹെല്‍ത്തിന്റെ ധ്യാനങ്ങള്‍, ഫിറ്റ്നസ് വീഡിയോകള്‍ എന്നിവ ആക്സസ് ചെയ്യാൻ സാധിക്കും. കൗണ്‍സിലിംഗ് സേവനങ്ങള്‍ 24/7 ലഭ്യമാകും. എല്ലാ പ്രധാന ഇന്ത്യന്‍ ഭാഷകളിലും സെഷനുകള്‍ ലഭ്യമാണ്.
ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, തെലുങ്ക്, തമിഴ്, കന്നഡ, ഗുജറാത്തി, പഞ്ചാബി എന്നീ ഭാഷകളില്‍ മനശാസ്ത്രജ്ഞര്‍ സംസാരിക്കും. ജനറല്‍ ഇസഡ് (18 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ള ചെറുപ്പക്കാര്‍) ആണ് ഡേറ്റിംഗ് ആപ്ലിക്കേഷനുകളില്‍ പകുതിയിലധികം പേരും. കോവിഡ് 19 മഹാമാരി സൃഷ്ടിച്ച നഷ്ടം, സമ്മര്‍ദ്ദം, ഏകാന്തത എന്നിവ അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ചു. ഇന്ത്യയിലെ ടിന്റര്‍ നടത്തിയ സര്‍വേയില്‍ അംഗങ്ങള്‍ കോവിഡ് സാഹചര്യത്തെ എങ്ങനെ കാണപ്പെടുന്നുവെന്നും അവര്‍ ഉത്കണ്ഠാകുലരാണെന്നും വ്യക്തമായെന്ന് ടിന്റര്‍ മാച്ച് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ തരു കപൂര്‍ പറയുന്നു.






