
തിരുവനന്തപുരം : സര്‍വ്വകലാശാല പരീക്ഷകള്‍ നാളെ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷയും നാളെ തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷ നടത്തണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനില്‍ക്കുകയാണ്.അതേ സമയം ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാനുമതി നല്‍കണമെന്ന് ഡിജിപി നിര്‍ദേശം നല്കി.
ഞായറാഴ്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഹോസ്റ്റലിലെത്തേണ്ട വിദ്യാര്‍ഥികള്‍ക്ക് പലരും എത്തിയിട്ടില്ല. പല സ്ഥലങ്ങളിലും ബസ് കിട്ടാത്തതാണ് പ്രശ്നം. കാലിക്കറ്റ് സര്‍വ്വകലാശാലയിലടക്കം വിദ്യാര്‍ഥികള്‍ക്ക് ഇന്ന് എത്താന്‍ കഴിഞ്ഞിട്ടില്ല.
ആര്‍ടിപിസിആര്‍ പരിശോധനാ ഫലമുണ്ടെങ്കിലേ കാലികറ്റ് സര്‍വ്വകലാശാല ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ കഴിയൂ. കൊവിഡ് കുറയാത്തതിലെ ആശങ്ക വേറെ.പരീക്ഷ മാറ്റിവെക്കുകയോ ഓണ്‍ലൈന്‍ പരീക്ഷ നടത്തുകയോ വേണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം ഇതുവരെ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥികളുടയെും ഓള്‍ഡ് സ്കീം വിഎച്എസ്ഇ യുടെയും പ്രാക്ടിക്കല്‍ പരീക്ഷയും നാളെ തുടങ്ങുന്നുണ്ട്.






