എല്ലാ രത്നങ്ങളും എല്ലാവര്ക്കും ധരിക്കാന്‍ പറ്റുമോ? വജ്രം ധരിക്കാന്‍ ജാതകം നോക്കണോ? എന്നെല്ലാം പലപ്പോഴും പലരും സംശയം ചോദിക്കാറുണ്ട്. മഞ്ഞ പുഷ്യരാഗം എത്ര ക്യാരറ്റ് ധരിക്കണം എന്ന് ചോദിക്കുന്നവരും ധാരാളം.
ജാതകം നോക്കിയും നോക്കാതെയും രത്നം ധരിക്കാം. രത്നങ്ങള്‍ ചിലപ്പോള്‍ ദോഷം ചെയ്യും. ചിലത് ഗുണവും ദോഷവും ചെയ്യില്ല. എന്നാല്‍ മറ്റുചില രത്നങ്ങള്‍ നല്ല ഗുണം നല്‍കുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട്.
ഒന്നര മുതല്‍ രണ്ടര ക്യാരറ്റ് വരെ തൂക്കത്തില്‍ സാധാരണ രത്നങ്ങള്‍ ധരിക്കാം. വജ്രം അഞ്ച് തൊട്ട് പതിനഞ്ച് സെന്റ് വരെ മതിയാകും. തൂക്കം കൂടിയത് കൊണ്ട് ഫലം കൂടില്ല. നല്ല രത്നങ്ങള്‍ ധരിച്ചാല്‍ ഫലമുണ്ടാകും. പത്ത് സെന്റ് ഡയമണ്ട് ധരിക്കാന്‍ പറഞ്ഞാല്‍ രണ്ട് സെന്റിന്റെ അഞ്ച് കല്ല് ധരിച്ചാല്‍ ആ ഫലം കിട്ടില്ല.
എപ്പോഴും ഒരുപാട് ചെറിയ കല്ലുകളേക്കാള്‍ ഗുണം ഒരു വലിയ കല്ലിനാണ്. ആയിരം രൂപയുടെ പത്ത് സെന്റിന്റെ കല്ലിനേക്കാള്‍ നല്ലത് പതിനായിരം രൂപ ക്യാരറ്റ് വിലയുള്ള കല്ല് അഞ്ച് സെന്റ് ധരിക്കുന്നതാണ്.
ഗുണനിലവാരം ഉള്ള കല്ലുകള്‍ക്ക് ഫലം ഉണ്ടാകും. വിശ്വസിക്കാവുന്നിടത്തുനിന്നും രത്നങ്ങള്‍ വാങ്ങുക. ടൂര്‍ പോകുമ്പോള്‍ രത്നങ്ങള്‍ വാങ്ങിയാല്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. വില കുറഞ്ഞ കല്ലില്‍ മാലിന്യങ്ങള്‍ അഥവാ മണ്ണാകും
കൂടുതല്‍ കാണുക.
കമ്മല്‍, മോതിരം, ലോക്കറ്റ്, മൂക്കുത്തി എന്നിങ്ങനെ ഏത് ആഭരണമായും രത്നം ധരിക്കാം. 365 ദിവസവും രാത്രിയും പകലും രത്നം ധരിക്കാം. വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം കഴിയുമ്പോള്‍ വലത് കൈയില്‍ നിന്നും ഇടത് കൈയിലേക്ക് മാറ്റണം. ശുദ്ധാശുദ്ധങ്ങള്‍ രത്നങ്ങള്ക്കില്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും രത്നം ധരിക്കാം.
മറ്റൊരാള്‍ ഉപയോഗിച്ച രത്നങ്ങള്‍ കഴിവതും ഒഴിവാക്കുക.
രത്നം ധരിക്കും മുമ്പ് ക്ഷേത്രത്തില്‍ പൂജിക്കയോ, പള്ളിയില്‍ വെഞ്ചരിക്കുകയോ ചെയ്യാം. സ്ത്രീകള്‍ ഇടത് കൈയിലും പുരുഷന്മാര് വലത് കൈയിലും മോതിരം ധരിക്കുക.
ആഗ്രഹങ്ങള്‍ നടക്കാന്‍ വേണ്ടി രത്നം ധരിക്കാം. അനുഭവിക്കാന്‍ യോഗമുള്ളത് വേഗത്തിലാക്കാനും യോഗം കുറഞ്ഞതിനെ കൂട്ടാനും ഇത് സഹായിക്കുന്നു. വിവാഹം പെട്ടന്ന് നടക്കാനും നല്ല ദാമ്പത്യത്തിനും മാത്രമല്ല സന്താനഭാഗ്യത്തിനും ആരോഗ്യത്തിനും തുടങ്ങി എത്ര ശ്രമിച്ചിട്ടും നടക്കാതിരിക്കുന്ന കാര്യങ്ങളെ ത്വരിതപ്പെടുത്താന്‍ രത്നധാരണം നല്ലതാണ്.
ഡോ. പി.ബി. രാജേഷ്
മൊ: 9846033337






