
ന്യുഡല്‍ഹി: മൊഡേണയുടെ കോവിഡ് വാക്സിന് ഇറക്കുമതിക്ക് മുംബൈ ആസ്ഥാനമായ ബഹുരാഷ്ട്ര മരുന്നുനിര്‍മ്മാതാക്കളായ സിപ്ലയ്ക്ക് അനുമതി. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് മൊഡേണ വാക്സിന് ഇറക്കുമതി ചെയ്യാനാണ് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) സിപ്ലയ്ക്ക് അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച് സിപ്ല തിങ്കളാഴ്ച ഡിസിജിഐയ്ക്ക് അപേക്ഷ നല്‍കിയിരുന്നു.
കൊറോണ വൈറസിനെതിരെ ശരീരത്തില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മെസ്സെഞ്ജര്‍ ആര്‍എന്‍എ ആയാണ് മൊേഡണ വാക്സിന് പ്രവര്‍ത്തിക്കുക. ഫൈസര്‍ പോലെ സമ്പന്ന രാജ്യങ്ങള്‍ ഉപയോഗിക്കുന്നതാണ് ഈ വാക്സിനും. കൊറോണ വൈറസ് ലക്ഷണങ്ങളെ ചെറുക്കാന്‍ മൊഡേണ 90% വരെ ഫലപ്രദമാണെന്നാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്.
അമേരിക്കന്‍ ജനതില്‍ 12 കോടിയിലേറെ പേര് ഫൈസര്‍, മൊഡേണ വാക്സിനുകളാണ് ഉപയോഗിച്ചത്. ഇവരില്‍ ആര്‍ക്കും തന്നെ കാര്യമായ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുമില്ല.






