
പത്തനംതിട്ട: മരംമുറിയുടെ പേരില്‍ അനാവശ്യ വിവാദം ഉണ്ടാക്കി. പ്രതിപക്ഷം അതിനെ രാഷ്ട്രീയവല്‍ക്കരിച്ച് വിവാദമാക്കി. കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത് ആരാണെന്നും, അവര്‍ ആത്മ പരിശോധന നടത്തണമെന്ന് റവന്യു മന്ത്രി കെ. രാജന് പറഞ്ഞു
മരം കൊള്ളയില്‍ റവന്യു വകുപ്പിനെ പ്രതിക്കൂട്ടിലാക്കി വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ മന്ത്രി എ. കെ. ശശീന്ദ്രന് റിപ്പോര്‍ട്ട് നല്കിയതിനെപ്പറ്റി അറിയില്ല. മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വാര്‍ത്ത കണ്ടു. സര്‍ക്കാര്‍ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. അതിനിടെ ഓരോ വകുപ്പും പ്രത്യേക അന്വേഷണം നടത്തുന്നതിനെപ്പറ്റി അറിയില്ല. പട്ടയ ഭൂമിയിലെ മരം മുറിച്ചത് വനം കൊള്ള ആകില്ല. വെറുതെ അനാവശ്യ വിവാദം ഉണ്ടാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.






