
വടകര: ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം ടി.പി ചന്ദ്രശേഖരന്റെ ഫോണ്‍നമ്പര്‍
വീണ്ടും റിങ് ചെയ്തുതുടങ്ങി. ഫെയ്സ്ബുക്ക് ലൈവിലൂടെ കെ കെ രമയാണ് ടി.പി.യുടെ 9447933040 എന്ന നമ്പര്‍ എം.എല്‍.എ. യുടെ ഔദ്യോഗികനമ്പറായി പുറത്തുവിട്ടത്.
ടി.പി. ചന്ദ്രശേഖരനെ
അന്ന് വെട്ടിക്കൊലപ്പെടുത്തുമ്പോള്‍ ടി.പി.യുടെ ഫോണും ചിതറിത്തെറിച്ചിരുന്നു. പിന്നീട് കുറേക്കാലം ഈ നമ്പര്‍ രമയുടെ കൈവശമുണ്ടായിരുന്നു. ഉപയോഗിച്ചില്ലെങ്കിലും റീച്ചാര്‍ജ് ചെയ്ത് നിലനിര്‍ത്തി. ഇടയ്ക്ക് റീച്ചാര്‍ജ് ചെയ്യാതായതോടെ നമ്പര്‍ മറ്റൊരാള്‍ക്ക് ബി.എസ്.എന്‍.എല്‍. അനുവദിച്ചതായി മനസ്സിലായി. 2020-ല്‍ ഈ നമ്പര്‍ ആരും ഉപയോഗിക്കുന്നില്ലെന്ന് മനസ്സിലായതോടെ ബി.എസ്.എന്‍.എലിന് അപേക്ഷ നല്കി നമ്പര്‍ രമ സ്വന്തമാക്കി. ഈ നമ്പര്‍ എം.എല്‍.എ.യുടെ ഔദ്യോഗിക ഫോണാക്കാമെന്ന ആശയം പങ്കുവെച്ചത് മകന് അഭിനന്ദാണെന്നും രമ പറഞ്ഞു.
ഫെയ്സ്ബുക്ക് ലൈവില്‍ ഈ നമ്പര്‍ പങ്കുവെച്ചതോടെ രമയ്ക്ക് കോളുകളുടെ പ്രവാഹമാണ്.






