
സൗന്ദര്യകാര്യത്തില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നത് പെണ്‍കുട്ടികളാണ്. മുടി ഭംഗിയായി വെട്ടിയിടാനും പുരികങ്ങള്‍ ത്രെഡ് ചെയ്യാനുമൊക്കെ ഒരിക്കലും സ്ത്രീകള്‍ മറക്കാറില്ല. മുടിയില്‍ പരീക്ഷണം നടത്തുന്ന നിരവധി പേര് ഇന്ന് നമുക്കിടയിലുണ്ട്. ഇപ്പോള്‍ നീണ്ട മുടി കൊണ്ട് കിടിലന്‍ ഫാഷന്‍ പരീക്ഷണം നടത്തിയിരിയ്ക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വസ്ത്രങ്ങള്‍ക്ക് പകരം മുടി കൊണ്ടാണ് ഈ പെണ്‍കുട്ടി തന്റെ നഗ്നത മറച്ചിരിയ്ക്കുന്നത്.
തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് പെണ്‍കുട്ടി വീഡിയോ പങ്കുവെച്ചത്. നല്ല നീളമുള്ള ചെമ്പന്‍ നിറത്തിലുള്ള മുടിയാണ് പെണ്കുട്ടിയ്ക്കുള്ളത്. മുന്നിലേക്ക് ഇട്ടിരിയ്ക്കുന്ന മുടിയ്ക്ക് കാല്‍മുട്ട് വരെ നീളമുണ്ട്. കുറച്ചു കൂടി ഭംഗിയാക്കാന്‍ മുടിയുടെ മുകളില്‍ കൂടി അരയില്‍ ഒരു കറുത്ത ബെല്‍റ്റും പെണ്‍കുട്ടി ധരിച്ചിട്ടുണ്ട്.
ഒറ്റ നോട്ടത്തില്‍ സാധാരണ വസ്ത്രം ധരിച്ചിരിയ്ക്കുന്നുവെന്ന് മാത്രമാണ് തോന്നുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നത്. എന്നാല്‍ ചിലര്‍ ഇത് യഥാര്‍ത്ഥ മുടി തന്നെയാണോയെന്ന സംശയവും ഉന്നയിക്കുന്നുണ്ട്. പതിനായിരക്കണക്കിന് ആളുകളാണ് ഇതിനോടകം പെണ്‍കുട്ടിയുടെ വീഡിയോ കണ്ടത്.






