
സൗന്ദര്യം തനിക്ക് ഒരു ശാപമായിരിക്കുന്നുവെന്ന വിചിത്ര അവകാശവാദവുമായി എത്തിയിരിക്കുകയാണ് ഓസ്ട്രിയയിലെ വിയന്ന സ്വദേശിയായ മോഡലായ കോന്നി ഹൗക്ക്. മോഡലിംഗ് ജോലിയില്‍ നിന്ന് ഒരു വര്‍ഷം ലക്ഷങ്ങളോളം തുകയാണ് 29-കോന്നി ഹൗക്ക് സമ്പാദിക്കുന്നത്. സൗന്ദര്യം കാരണം പുരുഷന്മാര് തന്റെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയാണെന്നാണ് അവര്‍ പറയുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടായ @connyhawk þല്‍ 400,000 ഫോളോവേഴ്സാണ് കോന്നിയ്ക്കുള്ളത്.
'' ഇന്‍സ്റ്റാഗ്രാമിലെ തന്റെ ചൂട് ചിത്രങ്ങള്‍ കാണുന്ന പുരുഷന്മാര് താന്‍ അത്തരത്തിലുള്ള ഒരുവളാണ് എന്ന് തെറ്റിദ്ധരിക്കുന്നു. അത് അവര്‍ക്കുള്ള ഒരു ക്ഷണമായി അവര്‍ കാണുന്നു. എന്നാല്‍ അത് ശരിയല്ല. ഞാന്‍ ഒരു മോഡലായിരിക്കാം. പക്ഷേ അത് മറ്റേതൊരു ജോലിയെയും പോലെ ഒന്ന് മാത്രമാണ്. ചിലപ്പോള്‍ അത്യാവശ്യമായി എവിടെയെങ്കിലും പോവുകയാണെങ്കില്‍, അതിനിടയില്‍ ആളുകള്‍ വന്ന് സംസാരിക്കും. തിരക്കാണ് എന്ന് പറഞ്ഞാലൊന്നും അവര്‍ക്ക് മനസ്സിലാകില്ല. എനിക്ക് ജിമ്മില്‍ പോകാനോ, ഷോപ്പിംഗ് നടത്താനോ, ഡോക്ടറുടെ അടുത്തേക്ക് പോകാനോ കഴിയുന്നില്ല. പോകുന്നിടത്തെല്ലാം എന്നെ പുരുഷന്മാര് ശല്യപ്പെടുത്തുന്നു.
ചിലരെ എത്ര പിന്തിരിപ്പിക്കാന് ശ്രമിച്ചാലും, പിന്നെയും വിടാതെ പിന്തുടരുന്നു. ചിലപ്പോള്‍ സഹികെട്ട് ചിലരെ വിലക്കിയാല്‍ അവര്‍ ആക്രമണാകാരികളായി മാറുന്നു. നിങ്ങള്‍ വെറും ഒരു വൃത്തികെട്ടവളാണ് എന്ന് തന്റെ മുഖത്തു നോക്കി പറയാന്‍ അവര്‍ മുതിരുന്നു. നിരന്തരമായ ഈ പൊതുജന ശ്രദ്ധ ഭയപ്പെടുത്തുന്നതാണ്. പ്രത്യേകിച്ചും രാത്രികളില്‍.
ഒരിക്കല്‍ അലര്‍ജി പിടിപ്പെട്ട് തീരെ വയ്യാതെ അവസ്ഥയില്‍ ആശുപത്രിയില്‍ പോയപ്പോള്‍ ഡോക്ടറും തന്നോട് കൊഞ്ചിക്കുഴഞ്ഞു. അലര്‍ജി മൂലം എന്റെ ചെവി വീര്‍ത്തും ചുവന്നുമിരുന്നു. വളരെ അധികം ബുദ്ധിമുട്ടുന്ന ആ സമയത്തും ഡോക്ടറുടെ ഇത്തരം പ്രവൃത്തികള്‍ എന്നെ അങ്ങേയറ്റം വേദനിപ്പിച്ചു.
തന്റെ ബുദ്ധിമുട്ടുകള്‍ കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഒരു തമാശയാണ്. എന്നാല്‍, താന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് തനിക്ക് മാത്രമേ അറിയൂ'' - പുരുഷന്മാര് ദിവസവും തന്നെ ശല്യപ്പെടുത്തുന്ന അനുഭവം കോന്നി മിററിനോട് പങ്കുവയ്ക്കുന്നു.






