
ചെന്നൈ: മദ്രാസ് ഐഐടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം
പ്രൊജക്റ്റ് കോർഡിനേറ്റർ ആയ മലയാളി ഉണ്ണികൃഷ്ണൻ നായരുടേതെന്ന് എന്ന് തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശിയും ഐഎസ്ആർഒ ഉദ്യോഗസ്ഥനുമായ ആർ.രഘുവിന്റെ മകനാണ് ഉണ്ണികൃഷ്ണൻ.
ഉണ്ണികൃഷ്ണന്റെ താമസ സ്ഥലത്തുനിന്ന് 11 പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. മാനസിക സമ്മർദത്തെ തുടർന്നാണ് ആത്മഹത്യ എന്നാണ് കത്തിലുള്ളത്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും കത്തിൽ പറയുന്നു. ബിടെക് പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ഉണ്ണികൃഷ്ണൻ ഐഐടിയിൽ പ്രോജക്ട് അസോഷ്യേറ്റും ഗസ്റ്റ് അധ്യാപകനുമായി ജോലിയിൽ പ്രവേശിച്ചത്.
മൃതദേഹം റോയ്പെട്ട് ഗവ. ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. ബന്ധുക്കൾ ചെന്നൈയിലെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.






