കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം കണ്ടെത്തി. ചവറ്റുകൊട്ടയില്‍ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഒരു കോടി രൂപയുടെ സ്വര്‍ണമാണ് കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് സ്വര്‍ണം ആദ്യം കണ്ടതെന്നാണ് വിവരം. ഉടനെ അധികൃതരെ അറിയിക്കുകയായിരുന്നു.
വിദേശത്തു നിന്നും കടത്തിക്കൊണ്ടു വന്ന സ്വര്‍ണം അധികൃതരെ പേടിച്ച് ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. സ്ഥലത്ത് എയര്‍ കസ്റ്റംസ് പരിശോധന നടത്തി.
വിദേശത്തു നിന്നും കടത്തിക്കൊണ്ടു വന്ന സ്വര്‍ണം അധികൃതരെ പേടിച്ച് ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. സ്ഥലത്ത് എയര്‍ കസ്റ്റംസ് പരിശോധന നടത്തി.

Comments