
കൊച്ചി : സിസിടിവി ക്യാമറകൾ സുരക്ഷിതമാണോ? എങ്കിൽ കേട്ടോളു അത്രക്ക് സുരക്ഷിതമല്ല. സിസിടിവി ക്യാമറകൾ സ്ഥാപിക്കുമ്പോൾ കമ്പനി നൽകുന്ന താത്കാലിക പാസ് വേഡ് തുടർന്നും ഉപയോഗിക്കുന്നതു വഴി ഹാക്കിങ്ങിനുള്ള സാഹചര്യം ഉണ്ട്.
പാസ് വേഡുകൾ നൽകുന്നതിലൂടെ സിസിടിവി ക്യാമറ സിസ്റ്റത്തിലേക്ക് ഹാക്കർമാർക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുമെന്നു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഫോൺ നമ്പർ, പേര്, തുടങ്ങിയവ ശക്തമായ പാസ് വേഡുകൾ അല്ല. കൂടുതൽ ആളുകളും ഇത്തരത്തിലുള്ള പാസ്സ്വേഡുകളാകും നൽകുക.
അതിനാൽ സിസിടിവി ക്യാമറ സിസ്റ്റത്തിനും വൈഫൈ നെറ്റ് വർക്കിനും ശക്തമായ പാസ് വേർഡ് നൽകണമെന്നാണ് വിദഗ്ധരുടെ നിർദേശം.






