
ന്യൂഡല്‍ഹി: യുവ ഗുസ്തി താരം സാഗര്‍ ധാന്‍കറിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സുശീല്‍ കുമാര്‍ ടീവി അനുവദിച്ച് തരണമെന്ന് ആവശ്യവുമായി ജയില്‍ അധികൃതര്‍ക്ക് കത്തെഴുതി. ലോകത്ത് നടക്കുന്ന ഗുസ്തി മത്സരങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ടെന്നും, അതിനാല്‍ ടിവി ആവശ്യമാണെന്നുമാണ് കത്തില്‍.
തിഹാര്‍ ജയില്‍ അധികൃതര്‍ക്കാണ് സുശീല്‍ കുമാര്‍ കത്തെ് നല്‍കിയത്. യുവ ഗുസ്തി താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജൂലൈ ഒമ്പത് വരെ സുശീലിന്റെ ജൂഡിഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു.
ഛത്രസാല്‍ സ്മറ്റഡിയം പരിസരത്ത് വെച്ചാണ് സുശീല്‍ കുമാര്‍ സംഘവും 23 കാരനായ സാഗറിനേയും രണ്ട് കൂട്ടുകാരെയും മര്‍ദ്ദിച്ചത്. മെയ് 23 നാണ് സുശീലനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്തത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകശാണ് സുശീലിനെതിരെ ചുമത്തിയിരിക്കുന്നത്.






