ന്യൂഡല്‍ഹി: പ്രതിബന്ധങ്ങള്‍ മുന്നില്‍ നീണ്ടു കിടന്നാലും നിശ്ചയദാര്ഢ്യമേ വിജയിക്കൂ..! പണമില്ല, സൗകര്യങ്ങള്‍ ഒന്നുമില്ല, പക്ഷെ കശ്മീരിലെ ഉദ്ധംപൂര്‍ സ്വദേശിയായ മന്ദീപ് സിങ്ങിന് തോല്ക്കാന് മനസില്ലായിരുന്നു. അതിനായി ദൈവം ഒരുക്കിയ പ്രതിഫലം 98.06% മാര്‍ക്ക് മാത്രമല്ല, ജില്ലയിലെ ടോപ്പറും മന്ദീപ് സിങ് ആണ്.
കശ്മീര്‍ സ്റ്റേറ്റ് എഡ്യൂക്കേഷന്‍ ബോര്‍ഡ് പ്രഖ്യാപിച്ച പത്താം ക്ലാസ് ഫലപ്രഖ്യാപനത്തിലാണ് മന്ദീപ് സിങ് ഉദ്ധംപൂര്‍ ജില്ലയിലെ ടോപ്പറായത്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് സ്കൂളില്‍ പോകാനായില്ല. പകരമായി ഒരുക്കിയ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ ഫോണോ, കംപ്യൂട്ടറോ മന്ദീപ് സിങ്ങിനുണ്ടായിരുന്നില്ല. നിശ്ചയദാര്ഠ്യത്തിനൊപ്പം അധ്യാപകരുടെയും കുടുംബത്തിന്റെയും പിന്തുണയും സഹായവും കൂടിയപ്പോള്‍ അത് മണ്ദീപിനെ ടോപ്പിലെത്തിച്ചു.
ഡോക്ടറാകാന്‍ ആഗ്രഹിക്കുന്ന ഈ പത്താം ക്ലാസുകാരന് അംറോ ഗ്രാമത്തിലാണ് ജതാമസിക്കുന്നത്. പിതാവ് ശ്യാം സിങ് കര്‍ഷകനാണ്. അമ്മ സന്ധ്യ ദേവി . പഠനത്തിനായി പുസ്തകങ്ങളും മറ്റും അധ്യാപകരും സ്കൂളില്‍ നിന്നുമാണ് മണ്‍ദീപിന് നല്‍കിയത്. അതില്‍ നന്ദിയും മണ്‍ദീപ് എടുത്തുപറയുന്നു. കശ്മീര്‍ യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയില്‍ പഠിക്കുന്ന മൂത്ത സഹോദരന് ലോക്ഡൗണിനെ തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയതോടെ തന്നെ പഠനത്തില്‍ സഹായിച്ചതായും മണ്‍ദീപ് വ്യക്തമാക്കി. നിലവില്‍ നീറ്റ് പരീക്ഷയ്ക്കായി തയാറെടുക്കുകയാണ് മന്ദീപ് സിങ്.

Comments