
തിരുവനന്തപുരം: ശ്രീലങ്കൻ ക്രിക്കറ്റ്താരങ്ങൾ സഞ്ചരിച്ചിരുന്ന വിമാനം മതിയായ ഇന്ധനമില്ലാത്തതിനെത്തുടർന്ന്തിരുവനന്തപുരത്തിറക്കി. ശ്രീലങ്കൻ എയർവേയ്സിന്റെ കൊളംബോയിലേക്കുള്ള വിമാനമായിരുന്നു അടിയന്തിരമായി ലാൻഡ് ചെയ്യിപ്പിച്ചത്.
ലണ്ടൻ പര്യടനം കഴിഞ്ഞശേഷം താരങ്ങൾ തിരികെ കൊളംബോയിലേക്കു മടങ്ങുകയായിരുന്നു. ലണ്ടനിൽനിന്നു പുറപ്പെട്ട വിമാനത്തിന് യാത്രാമധ്യേ സാങ്കേതികപ്രശ്നങ്ങളുണ്ടായി. മസ്കറ്റിലേക്കു തിരിച്ചുവിട്ട വിമാനത്തിനു കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ അവിടെ ഇറങ്ങാനുള്ള അനുമതി ലഭിച്ചില്ല.
തുടർന്ന്, അനുമതി വൈകിയതോടെ വിമാനം കൊളംബോയ്ക്കു തിരിച്ചു. എന്നാൽ, ഇന്ധനം കുറഞ്ഞുവെന്നു മനസ്സിലാക്കിയതോടെ തിരുവനന്തപുരത്ത് ഇറങ്ങാൻ അനുമതി തേടുകയായിരുന്നു. വിമാനത്തിൽനിന്ന് ക്രിക്കറ്റ് താരങ്ങളെ പുറത്തിറക്കിയില്ല.






