
ന്യൂഡല്‍ഹി : പുതിയ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിലേയ്ക്കായി ഈ വരുന്ന ശനി, ഞായര്‍ ദിവസങ്ങില്‍ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആര്.ബി.ഐ. രാജ്യത്ത് 500-1000 നോട്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് ബാങ്കുകളും എടിഎം കൗണ്ടറുകളും പ്രവര്‍ത്തിച്ചിരുന്നില്ല.
നാളെ മുതല്‍ പഴയ നോട്ടുകള്‍ മാറ്റി നല്കി തുടങ്ങാനുള്ള ക്രമീകരണങ്ങളുടെ ഭാഗമായാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. നാളെ മുതല്‍ ബാങ്കുകളില്‍ ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കുന്നതിനും ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും വേണ്ടിയാണ് ഈ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനത്തില്‍ എത്തിയിരിക്കുന്നത്.






