
കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർഥിയോട് മോശമായി പെരുമാറിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഇംഗ്ലിഷ് പഠന വകുപ്പിലെ വിദ്യാർത്ഥിനിയോട് അധ്യാപകനായ ഹാരിസ് ലൈംഗിക ചുവയോടെ സംസാരിച്ചു എന്നാണ് പരാതി.
സംഭവത്തിൽ മറ്റു എട്ടു പെൺകുട്ടികളും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ സർവകലാശാല റജിസ്ട്രാർ പൊലീസിലും പരാതി നൽകി. ഐപിസി 354, 354 ഡി വകുപ്പുകൾ പ്രകാരം കേസെടുത്ത് തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹാരിസിനെതിരെ വൈസ് ചാൻസലർക്കും വകുപ്പ് തലവനും വിദ്യാർഥിനി നൽകിയ പരാതി ഇന്റേണൽ കംപ്ലെയ്ന്റ് സെല്ലിലേക്ക് കൈമാറിയിരുന്നു. സെല്ലിന്റെ നിർദേശപ്രകാരമാണ് സസ്പെൻഡ് ചെയ്യാനുള്ള റജിസ്ട്രാറുടെ തീരുമാനം.






