
കൊച്ചി : തന്റെ ലാപ്പ്ടോപ്പിലും മൊബൈല്‍ ഫോണിലും കൃത്രിമ തെളിവുണ്ടാക്കാന്‍ ലക്ഷദ്വീപ് പൊലീസ് ശ്രമിക്കുന്നുവെന്ന് ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താന. ലാപ്പ് ടോപ്പില്‍ തെളിവുണ്ടാക്കാനുള്ള നീക്കമാണെന്നും ലാപ്പ്ടോപ്പിലും മൊബൈല്‍ ഫോണിലും ഉള്ളതെല്ലാം അതേപടി തിരിച്ചു വേണമെന്നും ഐഷ സുല്‍ത്താന ആവശ്യപ്പെട്ടു.
അതേ സമയം ഐഷക്കെതിരായ രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപിലെ കവരത്തി പോലീസ് ഐഷ സുല്‍ത്താനയുടെ കാക്കനാടുള്ള വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഐഷയുടെ ഫോണും അനിയന്റെ ലാപ് ടോപ്പും പോലീസ് കൊണ്ടുപോയി. ഐഷയുടെ സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്യും. തന്നെ ബുദ്ധിമുട്ടിക്കാനാണ് പോലീസ് റെയ്ഡും ചോദ്യം ചെയ്യല്ലെന്നും ചിലരുടെയൊക്കെ താത്പര്യങ്ങളാണ് ഇതിന് പിന്നില്ലെന്നും ഐഷ പ്രതികരിച്ചു.






