
ന്യൂഡൽഹി : ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു.ഇന്ന് പുലര്‍ച്ചയാണ് ഏറ്റുമുട്ടലുണ്ടായത്.
ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
രഹസ്യവിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാസേനയുടെ ശക്തമായ തിരിച്ചടിയിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്.
ലഷ്കര്‍ കമാന്‍ഡര്‍ ഐജാസ് എന്ന അബു ഹുറൈറയും കൊല്ലപ്പെട്ട ഭീകരരില്‍ ഉള്‍പ്പെടുന്നു.






