
കോട്ടയം: ഒത്തുതീർപ്പിനായി തന്റെ പദവിയാണ് പ്രശ്നമെങ്കിൽ അതു വിട്ടു വീഴ്ച ചെയ്യാൻ തയ്യാറാണെന്നു എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ്.
പിളർപ്പിലും പ്രതിസന്ധിയിലും പി.ജെ. ജോസഫിനൊപ്പം നിന്നയാളാണ് താനെന്നും മോൻസ് ജോസഫ് പറഞ്ഞു.
എക്സിക്യൂട്ടീവ് ചെയർമാൻ, സെക്രട്ടറി ജനറൽ പദവികളാണ് പാർട്ടിയിലെ ഇപ്പോഴത്തെ തർക്കത്തിനു കാരണം. ജോയി ഏബ്രഹാമാണ് സെക്രട്ടറി ജനറൽ. ഡെപ്യൂട്ടി ചെയർമാൻമാരായ കെ. ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവരാണ് എതിർപ്പ് അറിയിച്ചത്. അവർ ഇന്നലെ പാർട്ടി ഓഫിസ് ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തിരുന്നില്ല.






