കള്ളപ്പണവും കള്ളനോട്ടും തടയുന്നതിനായി രാജ്യത്തുനിന്നും 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്ന തീരുമാനത്തിന് മോഡിയുടെ ബുദ്ധികേന്ദ്രം ഒരു തമിഴ് ചിത്രമോ...? തമിഴിലെ സംഗീതസംവിധായകനായ വിജയ് ആന്റണി നായകനായ 'പിച്ചക്കാരന്' എന്ന ചിത്രത്തിലെ ഒരു സീനാണ് ഇപ്പോള്‍ നവ മാധ്യമങ്ങളിലൂടെ വൈറല്‍ ആയിരിക്കുന്നത്.
ചിത്രത്തില്‍ അമ്പലനടയിലിരിക്കുന്ന ഒരു പിച്ചക്കാരന് റേഡിയോ ജോക്കിയ്ക്ക് നല്കുന്ന ഉപദേശമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചാല്‍ രാജ്യത്തെ കള്ളപ്പണം പൂര്‍ണമായും നശിപ്പിക്കാന്‍ സാധിക്കുമെന്നാണ് പിച്ചക്കാരന്റെ ഉപദേശം. ഇത്തരത്തില്‍ നീങ്ങിയാല്‍ ഒരു പിച്ചാക്കാരും രാജ്യത്തുണ്ടാകില്ലെന്നും ചിത്രത്തില്‍ പറയുന്നു. കള്ളപ്പണം തടയുന്നതിന് ഇത് വളരെ അധികം സഹായിക്കും എന്നാണ് പിച്ചക്കാരനും ചിത്രത്തില്‍ പറയുന്നത്.






