
മധുര: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ , ഡി.എം.കെ മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കത്തോലിക്കാ വൈദികനെ മധുരയില്‍ അറസ്റ്റു ചെയ്തു. കള്ളികുടി പനവിലയ് പള്ളി വികാരി ഫാ.ജോര്‍ജ് പൊന്നയ്യ ആണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇന്നലെ കന്യാകുമാരിയിലാണ് വൈദികനെതിരെ പരാതി നല്‍കിയത്.
ഫാ.ജോര്‍ജ് പൊന്നയ്യയെ അറസ്റ്റു ചെയ്യണമെന്നും ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. അറസ്റ്റ് ആവശ്യപ്പെട്ട് 28ന് പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു ബി.ജെ.പി.
അരുനയില്‍ ഞായറാഴ്ച സംഘടിപ്പിച്ച ഒരു ചടങ്ങില്‍ വൈദികന് വിവാദ പ്രസംഗം നടത്തിയെന്നാണ് പരാതി. ഇതിന്റെ വീഡിയോ ദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു. 1982ല്‍ മണ്ടെയ്കദിലുണ്ടായ വര്‍ഗീയ കലാപത്തിലെ പ്രധാനപ്രതിബി.ജെ.പി എം.എല്‍.എ എം.ആര് ഗാന്ധിയാണെന്നും പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പേരുകള്‍ പറയാന്‍ ബി.ജെ.പി, ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ലജ്ജിക്കുന്നുവെന്നുമായിരുന്നു പ്രസംഗം. പരാതിയില്‍ വൈദികനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.






