
2025-ഓടെ തങ്ങളുടെ യാത്രാവാഹന വില്‍പ്പനയുടെ 25 ശതമാനം വൈദ്യുതവാഹനങ്ങളാക്കാന്‍ ലക്ഷ്യമിട്ടിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ് എന്നാണ് റിപ്പോർട്ട്. ഇത് നിലവില്‍ രണ്ടുശതമാനം മാത്രമാണ്. ടാറ്റ മോട്ടോഴ്സ് ചെയര്മാന് എന്‍. ചന്ദ്രശേഖരനാണ് കമ്പനിയുടെ 76-ാം വാര്‍ഷിക പൊതുയോഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല, ആവശ്യമായ സമയത്ത് വൈദ്യുതവാഹനങ്ങള്‍ക്കായി പ്രത്യേക മൂലധനസമാഹരണം നടത്തുമെന്നും ഓഹരിയുടമകളെ അറിയിച്ചതായി ആണ് റിപ്പോർട്ട്.
യാത്രാവാഹന വിഭാഗത്തില്‍ 2025-നു മുമ്പായി പത്ത് വൈദ്യുതവാഹന മോഡലുകള്‍ ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കുമെന്നാണ് സൂചന. ഈ സാമ്പത്തികവര്‍ഷംതന്നെ കൂടുതല്‍ ദൂരപരിധി ലഭിക്കുന്ന ഇ-ടിഗോര്‍ പുറത്തിറക്കും. കൂടുതല്‍ പേര്‍ക്ക് പ്രാപ്യമായ വിലയില്‍ വൈദ്യുതവാഹനം ലഭ്യമാക്കാനുള്ള പദ്ധതികളും കമ്പനി ആവിഷ്കരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ടാറ്റ പവറുമായി ചേര്‍ന്ന് 25 നഗരങ്ങളിലായി 10,000 ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കുന്നുണ്ടെന്നും ബാറ്ററിനിര്‍മാണശാലയും പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.






