
ദുബായ്: നാട്ടിലെത്തി വിലക്കിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങുന്നു. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് ആഗസ്റ്റ് അഞ്ച് മുതല്‍ മടങ്ങാം. യുഎഇയില്‍ താമസവിസയുള്ളവര്‍ക്ക് രണ്ടു കുത്തിവെയ്പും എടുത്തശേഷം രണ്ടാഴ്ച പിന്നിട്ടാല്‍ മടങ്ങാം.
യു.എ.ഇയില്‍ പഠിക്കുന്നവര്‍ക്കും മടങ്ങാം. കുട്ടികള്‍ക്ക് വാക്സിന് നിര്‍ബന്ധമുണ്ടാകില്ല. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യു.എ.ഇ പ്രഖ്യാപിച്ച പുതിയ ഇളവ് ബാധകമാണ്.
കഴിഞ്ഞ ഏപ്രില്‍ 25നാണ് ഇന്ത്യയില്‍ നിന്നുളള വിമാന സര്‍വീസുകള്‍ക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തിയത്. യു.എ.ഇ സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധികള്‍, ബിസിനസുകാര്‍, ഗോള്‍ഡന്‍ വിസയള്ളവര്, ആരോഗ്യ പ്രവര്‍ത്തവര്‍ എന്നിവരെ യാത്രാ വിലക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു. യാത്രാവിലക്ക് നീട്ടിയതോടെ നാട്ടില്‍ എത്തിയ മലയാളികള്‍ അടക്കമുള്ള പ്രവാസികളുടെ കാര്യം അനിശ്ചിതത്വത്തിലായിരുന്നു.






