
ടോക്യോ ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധുവിന് സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. സിന്ധുവിന്റെ ഒരു ആരാധകന്റെ ട്വീറ്റ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ഥാർ സമ്മാനമായി നൽകണം എന്ന ആവശ്യമാണ് ഇദ്ദേഹം ഉയർത്തിയത്. ആരാധകരുടെ ആവശ്യത്തിന് ഇപ്പോൽ മറുപടി നൽകുകയാണ് മഹീന്ദ്രയുടെ മേധാവിയായ ആനന്ദ് മഹീന്ദ്ര.
മഹീന്ദ്രയുടെ മേധാവിയായ ആനന്ദ് മഹീന്ദ്രയേയും പി.വി. സിന്ധുവിനേയും ടാഗ് ചെയ്താണ് ഈ ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ഇപ്പോൾ തന്നെ അവരുടെ ഗാരേജിൽ ഒരെണ്ണം ഉണ്ടെന്നാണ്' ആനന്ദ് മഹീന്ദ്ര മറുപടി നൽകിയത്. ഇതിനൊപ്പം 2016 ഒളിമ്പിക്സിലെ മെഡല്‍ ജേതാക്കളായ സിന്ധുവും സാക്ഷി മാലികും മഹീന്ദ്ര ഥാറില്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രവും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
2016 റിയോ ഒളിമ്പിക്സില്‍ പി.വി. സിന്ധു വെള്ളിയും സാക്ഷി മാലിക് വെങ്കലവും മെഡല്‍ നേടിയിരുന്നു. ഇതിന് പിന്നാലെ ആനന്ദ് മഹീന്ദ്ര ഇവര്‍ക്ക് മഹീന്ദ്ര ഥാര്‍ സമ്മാനിക്കുമെന്ന് ട്വിറ്ററില്‍ കുറിച്ചിരുന്നു. തുടർന്ന് രണ്ട് താരങ്ങള്‍ക്കും കസ്റ്റമൈസ് ചെയ്ത ഥാര്‍ എസ്.യു.വി. സമ്മാനിക്കുകയും ചെയ്തിരുന്നു. മനോവീര്യത്തിന് ഒരു ഒളിമ്പിക്സ് പോരാട്ടമുണ്ടെങ്കില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കുന്ന വ്യക്തിയായിരിക്കും പി.വി. സിന്ധുവെന്നും അദ്ദേഹം കുറിച്ചു.






