
കാസർകോഡ് : ഓൺലൈൻ ക്ലാസിനിടെ ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ.... എന്തുചെയ്യണമെന്നറിയാതെ കുട്ടികളും വീട്ടുകാരും അധ്യാപകരെ വിളിച്ചു... ഒടുവിൽ പ്രശ്നം പരിഹരിച്ചു.
വിദ്യാർഥികൾക്കു നൽകുന്ന ഓൺലൈൻ ലിങ്ക് ദുരുപയോഗം ചെയ്തു മറ്റുള്ളവർക്കു ലഭിക്കുന്നതാണ് ഇത്തരം പ്രശ്നനങ്ങൾക്ക് കാരണമാകുന്നത്.
ക്ലാസ് നടക്കുന്നതിനിടെ ഈ വിഡിയോയും പ്ലേ ആയപ്പോൾ എന്തു ചെയ്യണമെന്നറിയാതെ വിദ്യാർഥികളും വീട്ടുകാരും കുഴഞ്ഞു. വിഡിയോ കണ്ട ഒരു കുട്ടിയുടെ മാതാവാണ് ആദ്യം അധ്യാപകനെ വിവരം അറിയിച്ചത്. ചിറ്റാരിക്കാൽ പൊലീസിന്റെയും നീലേശ്വരം പൊലീസിന്റെയും പരിധിയിൽ നിലവിൽ രണ്ടു കേസുകളുണ്ട്.
ഓൺലൈൻ ക്ലാസുകളിൽ ലിങ്ക് ഷെയർ ചെയ്തു പോകുമ്പോൾ ഉണ്ടാകുന്ന ദുരുപയോഗം തടയുന്നതിനായി ബോധവൽക്കരണവുമായി കേരള പൊലീസിന്റെ സൈബർ ടീം രംഗത്തുണ്ട്. ഓരോ ഉപ ജില്ലകളിലെയും പ്രധാന അധ്യാപകർ, ഐടി അധ്യാപകർ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾക്കാണു ക്ലാസുകൾ നടത്തുന്നത്.






