
ചെന്നൈ : പാൽ വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും പരാതിയില്ലാതെ നികുതി അടയ്ക്കുമ്പോൾ സിനിമാ താരങ്ങള്‍ക്ക് കൊമ്പുണ്ടോയെന്ന് നടന് ധനുഷിനെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. നടന് വിജയ്ക്ക് പിന്നാലെ ഇറക്കുമതി ചെയ്ത ആഡംബരക്കാറിന് നികുതിയിളവ് തേടിയെത്തിയതിനാണ് ധനുഷിനെ കോടതി വിമര്‍ശിച്ചത്. താരങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും കോടതി പറഞ്ഞു.
2015ൽ ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് ഗോസ്റ്റ് കാറിനു പ്രവേശന നികുതി ചുമത്തിയതു ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ വിമര്‍ശനം. ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യനായിരുന്നു കേസ് പരിഗണിച്ചത്. വിലകൂടിയ കാറുമായി റോഡിലിറങ്ങുമ്പോൾ ആ റോഡ് ഇത്തരം നികുതി പണം കൊണ്ടു നിർമിച്ചതാണെന്ന് ഓർക്കണം. താരങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും പറഞ്ഞു.
പ്രവേശന നികുതിയുടെ കാര്യത്തിൽ അതതു സംസ്ഥാനങ്ങൾക്കു തീരുമാനം എടുക്കാമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ നികുതി പൂർണമായും അടയ്ക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും പറഞ്ഞു. ഇന്നു രാവിലെ കോടതി കേസ് പരിഗണിച്ചപ്പോൾ നികുതി പൂർണമായും അടയ്ക്കാൻ തയാറാണെന്നും കേസ് പിൻവലിക്കുകയാണെന്നും ധനുഷിന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും നികുതി ഇളവിനായി സിനിമയിലൂടെ വന്‍ തുക സമ്പാദിക്കുന്നവര്‍ തേടി വന്നതാണ് കോടതിയെ ചൊടിപ്പിച്ചത്. ഹര്‍ജിയില്‍ ധനുഷിന്റെ ജോലി കാണിച്ചിരുന്നില്ല. ഇതും വിമര്‍ശന വിധേയമാക്കി.
എന്തു കൊണ്ടാണു സത്യവാങ്മൂലത്തിൽ ജോലി വിവരം ചേർക്കാതിരുന്നതെന്നു ചോദിച്ച കോടതി അക്കാര്യം നാളെ കോടതിയിൽ വിശദമാക്കണമെന്നും പറഞ്ഞു. റോള്‍സ് റോയ്സിന്റെ ഗോസ്റ്റ് എന്ന 2015 ല്‍ ഇറക്കുമതി ചെയ്ത കാറിനായിരുന്നു ധനീഷ് നികുതിയിളവ് തേടിയത്. 38 കാരാനായ താരം 30 ലക്ഷത്തിനാണ് കാര്‍ വാങ്ങിയത്. ഇതിന്റെ പകുതി പ്രവേശനഫീസായി നല്‍കാനായിരുന്നു ആവശ്യപ്പെട്ടത്. സമാന രീതിയില്‍ കഴിഞ്ഞയാഴ്ചയാണ് സൂപ്പര്‍താരം വിജയ് യ്ക്കും കോടതി ഒരു ലക്ഷം പിഴ ചുമത്തിയത്. സിനിമാ താരങ്ങള്‍ റീയല്‍ ഹീറോകളായി മാറുന്നില്ലെന്ന് പറഞ്ഞ കോടതി നികുതിയില്‍ നിന്നും ഒഴിവാക്കുന്നത് രാജ്യവിരുദ്ധമായ ആണെന്നും പറഞ്ഞു.






