തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് ഇന്ന് നിര്‍ണ്ണായകം. കൗണ്‍സിലര്‍ ആര് സുഗതന് അയോഗ്യനാവുമോയെന്ന് ഇന്ന് അറിയാം. കൗണ്‍സില്‍ യോഗം ഇന്ന് നടക്കാനിരിക്കെ കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന സുഗതന്റെ അവധിയപേക്ഷ മേയര്‍ ഇന്ന് കൗണ്‍സിംഗ് അംഗീകാരത്തിനായി സമര്‍പ്പിക്കും. എതിര്‍ക്കാനാണ് എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും തീരുമാനം.
പാസായില്ലെങ്കില്‍ സുഗതന് അയോഗ്യനാവുമെന്നിരിക്കെ അപേക്ഷ വോട്ടിനിടാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. അനുമതിയില്ലാതെ തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ കൗണ്‍സിലര്‍ അയോഗ്യനാകും. എന്നാല്‍ കൗണ്‍സിലിന് അവധി അപേക്ഷ അംഗീകരിക്കാന്‍ അധികാരമുണ്ട്. അതേസമയം ഇക്കാര്യത്തില്‍ പരാതി ഉയര്‍ന്നാല്‍ അവധിയുടെ സാഹചര്യം സംബന്ധിച്ച കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ബോദ്ധ്യപ്പെടുത്തേണ്ടി വരും. മാസത്തില്‍ ഒരു കൗണ്‍സില്‍ യോഗം വിളിക്കണം എന്നാണ് നിയമം.
ഇന്നത്തെ യോഗത്തില്‍ കൂടി വിട്ടു നിന്നാല്‍ സുഗതന് തുടര്‍ച്ചയായി മൂന്ന് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കും. ഇത് കൗണ്‍സിലര്‍ പദവി പോകാന്‍ വരെ കാരണമാകും. ഈ സാഹചര്യത്തിലാണ് സുഗതന് അവധി അപേക്ഷ നല്‍കിയിരിക്കുന്നത്. അതേസമയം സുഗതന് അയോഗ്യനായാല്‍ ബിജെപിയ്ക്ക് ഭരണം തന്നെ തുലാസിലാകുന്ന അവസ്ഥ വരും. 101 അംഗ കൗണ്‍സിലില്‍ സുഗതന് ഉള്‍പ്പെടെ 50 അംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്.
രണ്ട് സ്വതന്ത്രരില്‍ ഒരാളുടെ പിന്തുണയോടെയാണ് ബിജെപി കോര്പ്പറേഷന് ഭരിക്കുന്നത്. സുഗതന് അയോഗ്യനായാല്‍ ബിജെപി പ്രതിസന്ധിയിലാവും. യുഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും സീറ്റുകള്‍ 49 ആണ്. അവിശ്വാസത്തിന്റെ സാഹചര്യം ഉണ്ടായാല്‍ എല്‍ഡിഎഫും യുഡിഎഫും ചിലപ്പോള്‍ ഒരുമിച്ചേക്കാനും മതി. ഈ സാഹചര്യത്തില്‍ രണ്ടാമത്തെ സ്വതന്ത്ര അംഗത്തിന്റെ വോട്ട് ഇതോടെ നിര്‍ണ്ണായകമാവും.

Comments