തിരുവനന്തപുരം: ഏറെ വിവാദമുണ്ടാക്കിയ പി എം ശ്രീയില്‍ മുന്നോട്ട് പോകാന്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍. 265 സ്കൂളുകളില്‍ പദ്ധതി നടപ്പാക്കാനും സിലബസിന്റെ കാര്യത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടായാല്‍ നിയമപരമായി മുന്നോട്ടുപോകാനുമാണ് നിലവിലെ ആലോചന. യുഡിഎഫ് യോഗത്തിലും പദ്ധതിയുമായി മുമ്പോട്ട് പോകാനാണ് തീരുമാനം. കേന്ദ്രത്തില്‍നിന്ന് ഫണ്ട് ലഭിക്കാന്‍ പദ്ധതിയില്‍ തുടരേണ്ട സാഹചര്യം ഉണ്ടെന്നാണ് പൊതുവേ ഉണ്ടായിരിക്കുന്ന വിലയിരുത്തല്‍.
അടുത്ത മന്ത്രിസഭായോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം സിലബസില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകാതെ തന്നെ പദ്ധതി നടപ്പാക്കാനാണ് ആലോചന. മറ്റു സ്കൂളുകളില്‍ പഠിപ്പിക്കുന്ന അതേ സിലബസ് തന്നെ ഈ സ്കൂളുകളിലും പിന്തുടരും. സംസ്ഥാന സിലബസില്‍ കേന്ദ്രത്തെ കൈകടത്താന്‍ അനുവദിക്കരുത് എന്നാണ് യുഡിഎഫില്‍ ഉണ്ടായിരിക്കുന്ന പൊതുവികാരം. കേന്ദ്രം നിര്‍ദേശിക്കുന്ന സിലബസ് നടപ്പിലാക്കാനാകില്ല എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും ഉപസമിതി റിപ്പോര്‍ട്ട് തയ്യാറാക്കുക.
കഴിഞ്ഞ സര്‍ക്കാര്‍ തന്നെ ഒപ്പുവച്ചതുകൊണ്ട് പദ്ധതിയില്‍ നിന്നും പിന്നോട്ട് പോകാനാകില്ലെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരുന്ന ന്യായീകരണം. അതേസമയം സര്‍ക്കാര്‍ നീക്കത്തിനെതിരെ രാഷ്ട്രീയമായി പ്രതിരോധം തീര്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ അതെല്ലാം വിഴുങ്ങുകയാണെന്നാണ് എല്‍ഡിഎഫ് പറയുന്നത്. അധികാരത്തില്‍ വന്നാല്‍ പി എം ശ്രീ അറബിക്കടലില്‍ എറിയുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ മലക്കം മറിഞ്ഞെന്നാണ് ആക്ഷേപം.

Comments